അന്തേവാസി (ഭാഗം 1 ): ചെറുകഥ
എഴുതിയത് : പ്രേംരാജ് കെ കെ
------------------------------ --------------------
രണ്ടും ഒരേദിവസം, ഭാര്യ മരിച്ചതും ഞാൻ ജോലിയിൽനിന്നും വിരമിക്കുന്നതും ഒരേദിവസം.ഓഫീസിലെ ആർക്കും അറിയില്ല എന്ന് എൻ്റെ ഭാര്യ മരിച്ച ദിവസമാണെന്ന്, ആരോടും പറഞ്ഞിട്ടില്ല. ഒന്നാലോചിച്ചാൽ ഇന്ന് ഞാനും മരിച്ചു എന്ന് പറയാം. നാളെ ഞാൻ ഞാൻ അല്ലാതാകുന്നു. ഈ ഓഫീസിൽ ഇല്ല, ഈ കസേരയില്ല, ഈ ഉച്ചയൂണ് പാത്രം ഇല്ല. ഞാൻ വരുന്ന വഴിതന്നെ ആരുടെയൊക്കെ ആകും എന്ന തോന്നൽ.സഹ (ഇന്നത്തെ) പ്രവർത്തകർ എല്ലാവരും പറഞ്ഞു , വല്ലപ്പോഴും വരണമെന്നും, അല്ലെങ്കിൽ അവർ വീട്ടിലേക്കു വരാമെന്നൊക്കെ. ആർക്കറിയാം. അതാണ് കാര്യം, നാളത്തെ കാര്യം ആർക്കറിയാം.
ഇനി എൻ്റെ ഈ ഇരുചക്രവാഹനത്തിനു എപ്പോഴാണോ ഓട്ടം കിട്ടുക എന്നുപോലും അറിയില്ല. എല്ലാ, ഞാൻ ഇവനെ വിടില്ല. കൂടെ വേണം, ഇവൻ എന്നെപോലെയുള്ള, നല്ല ആരോഗ്യവാനാണ്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ട്.
വിരമിക്കൽ പ്രസംഗത്തിനിടയിൽ ശബ്ദം ഒന്ന് ഇടറിയോ, ഹേയ് ഇല്ല. അങ്ങനെ ഒരു സോഫ്റ്റ് കോർണർ എനിക്ക് ഇല്ല എന്ന് വേണം പറയാൻ. ഈ പത്തുമുപ്പത്തഞ്ചു വർഷത്തെ സർവീസിനിടയിൽ അഞ്ചുപത്തു സ്ഥലങ്ങളിൽ ജോലിചെയ്തവനാണ് ഈ ഞാൻ.
നാളെമുതൽ വീട്ടിലിരുന്നു എങ്ങനെ സമയം കളയും എന്ന ഒരു അങ്കലാപ്പ് മാത്രമേ എനിക്കുള്ളൂ. ഞാനോ ഒരു സമയം കൊല്ലി അഭ്യാസങ്ങളും പഠിച്ചിട്ടുമില്ല. ശീട്ട് കളിക്കാൻ പോലും അറിയില്ല.
എല്ലാം വരുന്നത് വരട്ടെ എന്ന് കരുതി ഇരുചക്രവാഹനം നിർത്തിവച്ചു .
കുറെ മധുരപലഹാരങ്ങൾ ഉണ്ട്, പിന്നെ പൂമാലയും പൂ ച്ചെണ്ടും . മാലയും ചെണ്ടും വണ്ടിപ്പുറത്തുവെച്ചു ബാഗും തൂക്കിപിടിച്ചു വീടിൻ്റെ വാതിൽ തുറന്നു.
ഞാൻ ഒറ്റക്കാണ്, മക്കൾ രണ്ടുപേരും അവരവരുടെ ഭർത്താക്കന്മാരുടെ വീട്ടിലാണ്. ഒരാൾ വിദേശത്താണ്, മറ്റൊരുവൾ കൊച്ചിയിലും. എവിടെയുള്ളവൾ , ഇളയവൾ സുരേഖ ജോലിക്കു പോകുന്നുണ്ട്, അവളുടെ ഭർത്താവ് ഒരു ഐ. ടി. കമ്പനിയിലാണ്. സുരേഖ സർക്കാർ ഓഫീസിൽ എഴുത്തുകുത്തു (ക്ലാർക് ) ജോലി ചെയ്യുന്നു.
ഏതായാലും നാളെ അങ്ങോട്ടുപോകാം, കൈലുള്ള മധുര പലഹാരങ്ങൾ കുട്ടികൾക്ക് കൊടുക്കാം എന്നാലോചിച്ചു കുറച്ചു നേരം ഇരുന്നു. കുറെ ആളുകളുടെ ശബ്ദം കേട്ടാണ് ശ്രദ്ധിച്ചത്..
കുറെ ആൾകാർ വീടിനു മുന്നിൽ നിൽക്കുന്നു. അയൽവാസികൾ ആണ് വന്നിരിക്കുന്നത്.
കുട്ടികളും ഉണ്ട്. മുന്നിൽ അഖിലേഷ് , ഒരു കൈയിൽ കൈ കുഞ്ഞും മറുകൈയിൽ നടക്കുന്ന കുഞ്ഞും.
"രാഘവേട്ടൻ വിരമിക്കുന്ന കാര്യം രാവിലെ അറിഞ്ഞിരുന്നു" "വരാൻ കാത്തിരിക്കുകയായിരുന്നു."
അവർക്കിരിക്കാൻ കസേര മാറ്റിയിട്ടു, ഇരിക്കാൻ പറഞ്ഞു. എല്ലാം ഓഫീസിൽ കാര്യങ്ങൾ. ഉണ്ടായിരുന്നു പലഹാരങ്ങൾ എല്ലാം അവർക്കു പകുത്തു നൽകി, കുട്ടികൾക്കെല്ലാം സന്തോഷമായി.
അഖിലേഷ് പറഞ്ഞു എന്ന് അവരുടെ വീട്ടിൽ അത്താഴം കഴിക്കാമെന്നും. നടക്കുന്ന കുഞ്ഞിന്റെ കൈയിൽ നടക്കാത്ത കുഞ്ഞിനെ ഏല്പിച്ചു വീട്ടിലേക്കു പോയിക്കൊള്ളാൻ പറഞ്ഞു.
ഈ അഖിലേഷ് പോലീസ്കാരനാണ്, താമസം എവിടെ അടുത്തും. ഭാര്യ, രണ്ടു മക്കൾ , സ്വസ്ഥം.
പിള്ളേരെയെല്ലാം പറഞ്ഞുവിട്ടപ്പോൾ അഖിലേഷ് കീശയിൽനിന്നും ഒരു ചെറിയ മദ്യക്കുപ്പി പുറത്തെടുത്തു.
"രാഘവേട്ട, ഇന്ന് എൻ്റെ കൂടെ രണ്ടെണ്ണം വീശണം , ഇന്ന് വിരമിച്ചതുകൊണ്ടല്ല, സ്വതന്ത്രൻ ആയതുകൊണ്ട്. "
അതുകൊള്ളാം എന്ന് എനിക്കും തോന്നി. അപ്പോൾ ഇന്ന് ഭക്ഷണം ഒന്നും ഉണ്ടാക്കേണ്ട..
അങ്ങനെ , അഖിലേഷ് ജോലിക്കിടയിലെ വീര സാഹസിക കഥകളുടെ കെട്ടഴിച്ചു. അവനുതന്നെ മടുത്തപ്പോൾ ഭാര്യാ വീട്ടുകാരുടെ കഥകളായി. പ്രധാനമായും ഭാര്യ തന്നെ അനുസരിക്കുന്നില്ല എന്നത് തന്നെ.
അതുകൊള്ളാം , കക്ഷി ആൾ പുലിയാണ് , വീടിനു പുറത്തു, വീട്ടിൽ പൂച്ചയും. അങ്ങനെയാണോ എല്ലാ കുടുംബങ്ങളും ?
ഹേയ് ഞങ്ങൾ അങ്ങനെ ആയിരുന്നില്ല. ഞാൻ ജയശ്രീയെ പ്രേമിക്കുന്നത് ഒമ്പതാം ക്ലാസിൽ വച്ചാണ്. ആ പ്രേമം അവൾ മരിക്കുമ്പോൾ വരെയും , അല്ല ഇപ്പോഴും ഉണ്ട്. ഞങ്ങൾ ഇവിടെ ഭാര്യയും ഭർത്താവും മാത്രം ആയിരുന്നില്ല, അച്ഛനും അമ്മയും ആയിരുന്നു, കാമുകി കാമുകന്മാർ ആയിരുന്നു. നല്ല സുഹൃത്തുക്കൾ ആയിരുന്നു. ഞങ്ങൾ സംസാരിക്കാത്ത വിഷയങ്ങൾ ഇല്ല എന്നുതന്നെ പറയാം.
അന്റാർട്ടിക്കയിലെ സീഡ് വാൾട്ടും, ചന്ദ്രനിൽ പോയവർ പരത്തിയ കൊടിയും ഒക്കെ സംസാരിച്ചിട്ടുണ്ട്. അതിനിടയിൽ രണ്ടു മക്കളും ആയി, സുരേഖയും ശ്രീരേഖയും. അവർ വലുതായപ്പോഴും ഞങ്ങളുടെ പ്രേമത്തിനും സ്നേഹത്തിനും അവസാനം വന്നില്ല, അത് പൂത്തു തളിർത്തിരുന്നു.
അതൊന്നും അഖിലേഷിനോട് പറഞ്ഞില്ല. അവനു മടുപ്പുവരും എന്നതുകൊണ്ടാണ്, അതൊക്കെ ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ ആണല്ലോ.
അങ്ങനെ വളരെ രാത്രിയാവോളം അഖിലേഷും ഞാനും സംസാരിച്ചിക്കുന്നു. പിന്നെ എപ്പോഴോ വീട്ടിൽ വന്നുറങ്ങി.
എന്നത്തേയും പോലെ രാവിലെ എഴുന്നേറ്റു , അപ്പോഴാണ് ഓർത്തത് ഓഫീസിൽ പോകേണ്ടല്ലോ എന്ന കാര്യം.
എന്നാൽ ശരി, മകളുടെ വീട്ടിലേക്കു പോകാം എന്ന് കരുതി.
അങ്ങനെ ഇറങ്ങുമ്പോൾ അഖിലേഷിന്റെ ഭാര്യ, ശാലിനി വന്നു. അത് നന്നായി, അങ്ങോട്ടേയ്ക്ക് പോകണം എന്ന് വിചാരിച്ചതാണ്.
"എന്താ ശാലിനി?"
അവൾ പറഞ്ഞു " അങ്കിൾ എങ്ങോട്ടാ? "
ഞാൻ പറഞ്ഞു : ഒന്ന് സുരേഖയെ കണ്ടിട്ട് വരാം "
ശാലിനി " എന്ന് വരും? , ഞാൻ അങ്കിളിനു ഉച്ചക്കുള്ളത് ഉണ്ടാക്കിട്ടുണ്ട് . ഇനി എന്നും അവിടുന്ന് കഴിക്കാം"
ഞാൻ " അയ്യോ മോളെ , അതൊന്നും വേണ്ടാ , എനിക്കുള്ളത് ഞാൻ ഉണ്ടാക്കിക്കോളാം"
ശാലിനി "പോയി എന്നുവരും"
ഞാൻ "അധികം നിൽക്കില്ല, രണ്ടു ദിവസം, ഏറിയാൽ മൂന്നു"
ശാലിനി : അഖിലേഷേട്ടൻ വരുമ്പോൾ എന്ത് പറയും, ഏട്ടൻ ചൂടാകും, ഞാൻ വിളിച്ചില്ലന്നു പറയും, എന്നെ കൊല്ലും"
എനിക്ക് ചിരിവന്നു , ഈ ഭാര്യയെ ആണോ അവനു പേടി?
"അവനോടു ഞാൻ പറഞ്ഞോളാം., നീ ഒരു കാര്യം ചെയ്യൂ, ഈ വരും രണ്ടു ദിവസം മോള് ഈ ചെടികൾക്ക് വെള്ളം നനയ്ക്കൂ, വരാന്തയിലും ഉണ്ട് കുറച്ചു, ദാ പിടിച്ചോ താക്കോൽ"
ശാലിനി താക്കോൽ വാങ്ങി. മുഖം വീർപ്പിച്ചു, മൂക്കു ചീറ്റികൊണ്ടു നടന്നു പോയി.
സുരേഖയുടെ വീട്ടിലേക്കു ഇരുചക്ര വാഹനത്തിൽ പോകാൻ ബുദ്ധിമുട്ടാണ്.
(പണ്ട് ജയശ്രീയെ കാണാൻ നാനൂറ് കിലോമീറ്റർ ബൈക്ക് ഓടിച്ചവനാണ് ഞാൻ, അത് അന്ത കാലം)
ബസിൽ പോകാൻ തീരുമാനിച്ചു ബസ് സ്റ്റാൻഡിലേക്ക് നടന്നു.
-------------- ഭാഗം ഒന്ന് എവിടെ തീരുന്നു -----------------
Legal Disclaimer :
All rights reserved. No part of this publication may be reproduced, distributed, or transmitted in any form or by any means, including photocopying, recording, or other electronic or mechanical methods, without the prior written permission of the publisher. All legal matters under Bangalore Jurisdiction.
Good flow... expecting second part!
ReplyDeleteThanks Bindu George . do appreciate your time for reading the article.
DeleteGood rasamund... vayikkan...
ReplyDeleteThank you very much Suma.
Delete