Skip to main content

Oru Yathra (ഒരു യാത്ര ) - A Journey - Poem



ഒരു യാത്ര : കവിത
എഴുതിയത് : പ്രേംരാജ് കെ കെ , ബാംഗ്ലൂർ
--------------------------------------------------------------------------

അറിയുന്നുവോ നിങ്ങൾ യാത്ര
ഇതു കഴിഞ്ഞാൽ ഒരു പ്രയാണം
സാധ്യമല്ല , ഈതാവാം നമ്മുടെ
സമാപ്തവും , പണിമുടക്കവും
സഞ്ചരിക്കുക , പലർ പോയ വഴിയേ
പോകാത്ത വഴിയേ , സ്നേഹത്തിന്റന്റ്
പാതയിൽ പോയി നോക്കുവിൻ
അറിയുക നിൻ നല്ല വഴി ഏതെന്നു
ഇനി ഒരു യാത്രയിൽ ഒരു നരി ആകാം
നമ്മൾ , കുരങ്ങാനുമാകും , എന്നാലും
നരനായി വീണ്ടും വേണമോ എന്ന് നീ
തീരുമാനിക്കണം , ഇന്ന് തന്നെ
നാളെ നല്ല പുലരി വരുമായിരിക്കും
ഇന്ന് ഇല്ലെങ്കിൽ എന്ത് നാളെ ?
ഒരു വിത്ത് ഇന്ന് വിതച്ചാൽ നാളെ
കൊയ്യാമല്ലൊ, നീ ഇല്ലെങ്കിലും , മറ്റൊരാൾ

Comments

Popular posts from this blog

Karutha vavu - Amavasi- Poem

കറുത്ത വാവ്: കവിത എഴുതിയത് : പ്രേംരാജ് കെ കെ , ബാംഗ്ലൂർ -------------------------------------------------------------------------- ഈ ദിവസം മാത്രമോ നീ എന്നെ പിന്നെ എന്റെ കൂടെ ഉള്ളവരെയും ഓർമ്മിക്കുന്നത് , കഷ്ടം അല്ലെ !! വേണ്ട , ഓർക്കരുത് ഞങ്ങളെ ഈ ഞങ്ങളെ ഓർത്തോ അവിടെ ജീവിക്കുമ്പോൾ , എവിടെയോ വിട്ടിട്ടു പോയ നിങ്ങൾ ഓർത്തുവോ നമുക്കിവിടെ സുഖമായി ഇരിക്കുമെന്ന് ഈ ദിവസം ഞങ്ങളെ ഓർത്തു ഒന്നും ചെയ്യരുത് , നിങ്ങൾ സുഖമായിരിക്കുക കാത്തിരിക്കുന്നു നിങ്ങൾക്കു വേണ്ടി വരിക വരിക നിങ്ങൾക്കു സ്വാഗതം .

അന്തേവാസി (ഭാഗം 1 ) - Anthevasi Part 1 (Inmate) - Short story

 അന്തേവാസി (ഭാഗം 1 ): ചെറുകഥ എഴുതിയത് : പ്രേംരാജ് കെ കെ ------------------------------   -------------------- രണ്ടും ഒരേദിവസം, ഭാര്യ മരിച്ചതും ഞാൻ ജോലിയിൽനിന്നും വിരമിക്കുന്നതും ഒരേദിവസം.ഓഫീസിലെ ആർക്കും അറിയില്ല എന്ന് എൻ്റെ ഭാര്യ മരിച്ച ദിവസമാണെന്ന്, ആരോടും പറഞ്ഞിട്ടില്ല. ഒന്നാലോചിച്ചാൽ ഇന്ന് ഞാനും മരിച്ചു എന്ന് പറയാം. നാളെ ഞാൻ ഞാൻ അല്ലാതാകുന്നു. ഈ ഓഫീസിൽ ഇല്ല, ഈ കസേരയില്ല, ഈ ഉച്ചയൂണ് പാത്രം ഇല്ല. ഞാൻ വരുന്ന വഴിതന്നെ ആരുടെയൊക്കെ ആകും എന്ന തോന്നൽ. സഹ (ഇന്നത്തെ) പ്രവർത്തകർ എല്ലാവരും പറഞ്ഞു , വല്ലപ്പോഴും വരണമെന്നും, അല്ലെങ്കിൽ അവർ വീട്ടിലേക്കു വരാമെന്നൊക്കെ. ആർക്കറിയാം. അതാണ് കാര്യം, നാളത്തെ കാര്യം ആർക്കറിയാം. ഇനി എൻ്റെ ഈ ഇരുചക്രവാഹനത്തിനു എപ്പോഴാണോ ഓട്ടം കിട്ടുക എന്നുപോലും അറിയില്ല. എല്ലാ, ഞാൻ ഇവനെ വിടില്ല. കൂടെ വേണം, ഇവൻ എന്നെപോലെയുള്ള, നല്ല ആരോഗ്യവാനാണ്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ട്. വിരമിക്കൽ പ്രസംഗത്തിനിടയിൽ ശബ്ദം ഒന്ന് ഇടറിയോ, ഹേയ് ഇല്ല. അങ്ങനെ ഒരു സോഫ്റ്റ് കോർണർ എനിക്ക് ഇല്ല എന്ന് വേണം പറയാൻ. ഈ പത്തുമുപ്പത്തഞ്ചു വർഷത്തെ സർവീസിനിടയിൽ അഞ്ചുപത്തു സ്ഥലങ്ങളിൽ...

Prathividhi (പ്രതിവിധി) - Remedy - Poem

പ്രതിവിധി : കവിത എഴുതിയത് : പ്രേംരാജ് കെ കെ , ബാംഗ്ലൂർ -------------------------------------------------------------------------- എൻ വിധി ഈ വിധമാണെങ്കിൽ എന്തിനി ഈ പ്രതിവിധി , വിധി മാറുമോ ഈ പ്രതിവിധിയിൽ , മാറി ല്ലൊരിക്കലും ഇനി വേണ്ട ഈ പ്രതിവിധി , നിൻ ജാതകം തിരുത്തിക്കുറിക്കുമോ അവർ ? മാറുക നിങ്ങളാദ്യം , നിങ്ങൾ ക്കു വേണ്ടി പ്രവാചകന്മാരെ പറയു നിങ്ങൾ മാറ്റുമോ ചട്ടങ്ങളും പ്രതിവിധികളും നാമുണ്ടാക്കിയത് നിൻ പിൻഗാമികൾ കാണിക്കുന്നു ഓരോന്ന് ആടും , മാടുമെല്ലാം മണ്ണോട് ചേരുന്നു നിനക്കായ് , നീയെവിടെ ഇതു കാണാനായ് കൺമുഴി തുറക്കുക , ഉണ്ടെങ്കിൽ കാതും ബുദ്ധിയില്ലാത്ത നിങ്ങളും ബോധവില്ലാത്ത ഞങ്ങളും വാഴട്ടെ ഇവിടം കുറച്ചു കാലം കുത്തിയും കുത്തിനു പിടിച്ചും . Legal Disclaimer : All rights reserved. No part of this publication may be reproduced, distributed, or transmitted in any form or by any means, including photocopying, recording, or other electronic or mechanical methods, without the prior written permission of the p...