മുറിവ് :
കവിത
എഴുതിയത്
: പ്രേംരാജ് കെ കെ , ബാംഗ്ലൂർ
--------------------------------------------------------------------------
കുഞ്ഞേ
നീ തോട്ടത്തിൽ പോകരുത്
കുഞ്ഞേ
നീ കത്തി കൊണ്ട് കളിക്കരുത്
കുഞ്ഞേ
നീ തീ കൊണ്ട് നടക്കരുത്
കുഞ്ഞേ
നീ സൗഹൃദം കൊണ്ട് കളയരുത്
അമ്മെ
ഞാൻ എല്ലാം അറിയുന്നുണ്ട്
പോകില്ല
കളിക്കില്ല കളയുകയുമില്ല
എന്നിട്ടും
അമ്മക്ക് പേടി എന്തിനാ
ഞാൻ
വളരുന്നു വലുതായില്ലേ അമ്മെ ?
നീ
വലുതായി, അതാണെന്റെ പേടി
നീ
വലുതായാണ് എല്ലാം കളയുന്നത്
നീ
എപ്പോഴും എനിക്ക് കുട്ടിയാണ്
നീ
എന്നും കുഞ്ഞായി ഇരിക്കാനാണ് എനിക്കിഷ്ടം
Comments
Post a Comment