ഒരു
കൊഴിഞ്ഞ പൂവ് : കവിത
എഴുതിയത്
: പ്രേംരാജ് കെ കെ , ബാംഗ്ലൂർ
--------------------------------------------------------------------------
ഒരു
കുഞ്ഞു പൂവ് പറഞ്ഞു , ഞാൻ പോകുന്നു
ഒരില തലയിൽ വീണപ്പോൾ അതെ സ്വരം
എന്തോ
സ്വകാര്യം പറയാനുണ്ടാകും..
എവിടെയാ
സമയം , അതിനെ കേൾക്കാൻ
ഒരു
തുമ്പി പറഞ്ഞതും അതെ സ്വരം
ഇന്ന്
ഞാൻ , നാളെ നീയും മണ്ണിൽ
അലിയുന്നു
ഒരു പിടി മണ്ണായി , അത് പറഞ്ഞത്
മാമ്പൂ
ചോദിച്ചു, , വളരണോ പോകട്ടെയോ
നിങ്ങളാരും
പോകരുത് വളരട്ടെ വാനോളം
താഴെ
നിന്ന് കാണട്ടെ , കണ്കുളിക്കെ
കുഞ്ഞു
പൂയായി , ഞാൻ എപ്പോഴും

Comments
Post a Comment