അന്തേവാസി (ഭാഗം 2 ) : ചെറുകഥ എഴുതിയത് : പ്രേംരാജ് കെ കെ ------------------------------ -------------------- ജയശ്രീക്ക് ആയിരുന്നു കാർ ഓടിക്കുന്നതിൽ വളരെ താല്പര്യം. ബസ്സിൽ ഇരിക്കുമ്പോൾ ഞാൻ ഓർത്തു , ഈ വഴിയിലൂടെ എത്ര പ്രാവശ്യം അവൾ കാർ ഓടിച്ചിട്ടുണ്ട് .. പിന്നെ അവൾ പോയപ്പോൾ കാർ വേണ്ടാന്ന് വെച്ചു . അവൾ പോയതിന്റെ നാല്പതാം നാൾ ഞാൻ ആ കാർ ഓഫീസിനെ കൂട്ടുകാരന് കൊടുത്തു ഇപ്പോൾ ഇല്ല ഇരുചക്ര വാഹനം അവൾഒരേയൊരു പ്രാവശ്യമേ ഓടിച്ചിട്ടുള്ളു. അവൾക്കു എൻ്റെ കൂടെ പിന്നിൽ ഇരിക്കുന്നതാണിഷ്ടം. അതൊക്കെ ആലോചിച്ചു എറണാകുളം എത്തിയത് അറിഞ്ഞില്ല. ബസ് ഇറങ്ങി മെല്ലെ നടന്നാൽ പതിനഞ്ചു മിനിറ്റ് മതി ഇളയ മകളുടെ വീട്ടിലെത്താൻ. പോകുന്ന വഴിയിൽ കുറച്ചു മധുരം വാങ്ങാം എന്ന് കരുതി നടന്നു. അതിനിടയിൽ കുറെ കാൾ വന്നു, മൊബൈലിൽ. ഓഫീസിൽ നിന്നും ആണ്. ആ ഫയൽ എന്തായി , എങ്ങനെ കുറെ ഫോൺ വിളികൾ. അങ്ങനെ വീട്ടിൽ എത്തി, ഓ, സമാധാനമായി, സുരേഖ, മകൾ വീട്ടിൽ ഉണ്ട്. അപ്പോഴാണ് ഞാൻ ഓർത്തത് , ഇന്നലെ രണ്ടു പെഗ് വിട്ട ശേഷം അവളെ വിളിച്ചു പറഞ്ഞകാര്യം. അവളുടെ മക്കൾ നാലുമണി ആകും വരാൻ . അവൾ കാര്യങ്ങൾ ചോദിച്ചു . "അച്...
അന്തേവാസി (ഭാഗം 1 ): ചെറുകഥ എഴുതിയത് : പ്രേംരാജ് കെ കെ ------------------------------ -------------------- രണ്ടും ഒരേദിവസം, ഭാര്യ മരിച്ചതും ഞാൻ ജോലിയിൽനിന്നും വിരമിക്കുന്നതും ഒരേദിവസം.ഓഫീസിലെ ആർക്കും അറിയില്ല എന്ന് എൻ്റെ ഭാര്യ മരിച്ച ദിവസമാണെന്ന്, ആരോടും പറഞ്ഞിട്ടില്ല. ഒന്നാലോചിച്ചാൽ ഇന്ന് ഞാനും മരിച്ചു എന്ന് പറയാം. നാളെ ഞാൻ ഞാൻ അല്ലാതാകുന്നു. ഈ ഓഫീസിൽ ഇല്ല, ഈ കസേരയില്ല, ഈ ഉച്ചയൂണ് പാത്രം ഇല്ല. ഞാൻ വരുന്ന വഴിതന്നെ ആരുടെയൊക്കെ ആകും എന്ന തോന്നൽ. സഹ (ഇന്നത്തെ) പ്രവർത്തകർ എല്ലാവരും പറഞ്ഞു , വല്ലപ്പോഴും വരണമെന്നും, അല്ലെങ്കിൽ അവർ വീട്ടിലേക്കു വരാമെന്നൊക്കെ. ആർക്കറിയാം. അതാണ് കാര്യം, നാളത്തെ കാര്യം ആർക്കറിയാം. ഇനി എൻ്റെ ഈ ഇരുചക്രവാഹനത്തിനു എപ്പോഴാണോ ഓട്ടം കിട്ടുക എന്നുപോലും അറിയില്ല. എല്ലാ, ഞാൻ ഇവനെ വിടില്ല. കൂടെ വേണം, ഇവൻ എന്നെപോലെയുള്ള, നല്ല ആരോഗ്യവാനാണ്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ട്. വിരമിക്കൽ പ്രസംഗത്തിനിടയിൽ ശബ്ദം ഒന്ന് ഇടറിയോ, ഹേയ് ഇല്ല. അങ്ങനെ ഒരു സോഫ്റ്റ് കോർണർ എനിക്ക് ഇല്ല എന്ന് വേണം പറയാൻ. ഈ പത്തുമുപ്പത്തഞ്ചു വർഷത്തെ സർവീസിനിടയിൽ അഞ്ചുപത്തു സ്ഥലങ്ങളിൽ...