കവിത
: കൊറോണപർവ്വം
എഴുതിയത്
: പ്രേംരാജ്. കെ
കെ , ബാംഗ്ലൂർ
-----------------------------------------------------------------------------
ആരോട്
പൊരുതുന്നു മനുഷ്യാ നീ
ഈ
അന്ത്യയാമങ്ങളിൽ .
നീ
അറിയ്യുന്നു വോ മരണഗന്ധവും
തീച്ചൂളതൻ ചൂടും
വിയപ്പും.
അഹങ്കാര
പന്തലിൽ വീഴും ആലിപ്പഴം
ചുടുനീരായി
ഒഴുകുന്നു നിലയ്കാതെ
മെലിഞ്ഞും
വളർന്നും തളിർത്തും
തളർന്നും
ഒരരുവിപോലെ കളിച്ചും ചിരിച്ചും.
ഇന്ന്
നീ കൂട്ടും കണക്കുകൾ ചികയാൻ
ആരുമേ
വരില്ല, താളുകൾ നീതന്നെ
ചീന്തുവാൻ
നിനക്കാവതുണ്ടോ
താളുകൾ
കൂടിയാൽ അക്കങ്ങൾ കൂടും
വിയർപിൻ
ചാലിന് നരികിലിരുന്നു
അക്കങ്ങൾ
കൂട്ടാനും കുറയ്ക്കാനും
പലരും
വരും , നീ കാണാതെ പോകരുത്
ആ
പൊൻ മനസിൻ തുടിപ്പുകൾ.
മാരിയും
മരണവും എന്നും കൂട്ടുകാർ
ആടി
തിമിർക്കുവാൻ അവർക്കേറെയിഷ്ടം
നമുക്കാച്ചുഴിയിൽ
നിശ്വാസം
നിലയ്ക്കും
കണ്ണുകൾ തള്ളും
കൈകാൽ വിറയ്ക്കും
അറിയുന്നു
നിന്നെയെൻ പ്രഥമ ശ്വാസംമുതൽ
എങ്കിലും
നീ എൻ കൂട്ടുകാരനല്ല
മരണമേ
നിൻകൂടെ മത്സരമോ, അതിനു
ഞാനില്ല
എൻ കൂട്ടരാറുമില്ല
നീ
വരിക വരിക വേഷ പ്രച്ഛന്നനായി
മരുന്നായി
മന്ത്രമായി, കാറ്റായി' മഴയായി
നല്ലൊരു
നാളെക്കായി നാമുണ്ട്ഇവിടെ
മനസിലൊരു പൊൻ വേളയും പേറി. Legal Disclaimer :
All rights reserved. No part of this publication may be reproduced, distributed, or transmitted in any form or by any means, including photocopying, recording, or other electronic or mechanical methods, without the prior written permission of the publisher. All legal matters under Bangalore Jurisdiction.
It's an eye opening poem. Write more and more.
ReplyDeleteവളരെ നന്നായിട്ടുണ്ട്.
ReplyDeleteThanks a lot
DeleteGood keep writing
ReplyDeletethanks suma.
Delete