ഫോൺബുക്ക്
ചെറുകഥ : എഴുതിയത് - പ്രേംരാജ്. കെ.
കെ , ബാംഗ്ലൂർ .
ആശുപത്രിയിൽ
നിന്ന് ഇറങ്ങുമ്പോൾ ഗോപൻ ചോദിച്ചു "ഡോ , എല്ലാം എടുത്തല്ലോ ?" ഞാൻ തല കുലുക്കുക മാത്രം
ചെയ്തു. അവൻതന്നെയാ ബാഗ് പിടിച്ചിരുന്നത്. "അല്ലാ, നീ എത്രദിവസായി ഇവിടെ
എന്ന് അറിയോ ?" ഗോപൻ ചോദിച്ചു.
എനിക്ക്
ചിരിവന്നു, "അതെന്തെന്തെടാ അങ്ങനെ ചോദിച്ചത്? , എനിക്ക് പിത്ത ഗ്രന്ധിക്കാന് കുഴപ്പം, അല്ലാതെ മണ്ടഗ്രന്ധിക്കല്ല "
ഗോപന്
അതിഷ്ടപ്പെട്ടു.
ആശുപത്രിക്കു
വെളിയിൽ എത്തിയപ്പോൾ ഗോപൻ പറഞ്ഞു "നീ എവിടെ നിൽക്കൂ,
ഞാൻ വണ്ടി എടുത്തു വരാം" അവന്റെ കൈ തട്ടിമാറ്റി
ഞാൻ പറഞ്ഞു "ഡോ , എനിക്ക് വയസു അറുപതേ ആയുള്ളൂ, നടക്കാൻ ഒരു കുഴപ്പവും ഇല്ല."
ഗോപൻ
: "ഉം , ശരിയാ, എന്നിട്ടാണല്ലോ എവിടെ അഞ്ചാറു ദിവസം കിടന്നത് "
ഞങ്ങൾ
കാർപാർക്കിനടുത്തേക്കു
നടന്നു.
ഗോപൻ
തുടർന്നു "അപ്പോൾ ഇനി വെള്ളമടി വേണ്ട , മുഴുവനായും നിർത്തണം"
എനിക്ക്
ദേഷ്യം വന്നു "ഡോ , നീ എപ്പോഴാ എന്നെ
വെള്ളമടിച്ചു കണ്ടത്?"
ഗോപൻ
കളിയാക്കി " ഓ ഒരു പഞ്ച
പാവം!!!" , ഗോപൻ കാര് ഡോർ തുറന്നു " സുകു, ഞാൻ ഇദ്ദേശിച്ചതു ഇനി തീരെ വേണ്ട എന്നാ "
കാറിന്റെ
പിന് ഡോർ തുറന്നു ബാഗ് വെച്ച് , മുൻ ഡോറിലൂടെ അകത്തു കയറി.
"ഡാ
, ഉം , ഡോക്ടറും പറഞ്ഞു.."
ഗോപൻ
കാര് മെല്ലെ റിവേഴ്സ് എടുത്തു മുന്നോട്ടു
നീങ്ങി.
ഗോപൻ
ഡ്രൈവിങ്ങിൽ ശ്രദ്ദിച് ചോദിച്ചു "മക്കളെ വിളിച്ചോ?"
ഞാൻ
ചിരിക്കുക മാത്രം ചെയ്തു.
ഗോപൻ
തുടർന്നു "ഏതായാലും ഞാൻ രണ്ടു ദിവസം ഉണ്ടാകും"
ഞാൻ
അവനെ നോക്കി ചോദിച്ചു "എന്തിനു?" , അവൻ എന്നെ നോക്കുന്നതിനു മുമ്പേ ഞാൻ കണ്ണുകൾ പിൻവലിച് റോഡിലേക്ക് നോക്കി.
"എനിക്കാരുടെയും
സഹായം വേണ്ട"
ഗോപൻ
ഒരു പുച്ഛ ഭാവത്തിൽ ചിരിച്ചു."ഡോ , എല്ലാരും എല്ലാരേയും വേണം എന്ന സത്യം നീ എന്ന് അറിയാനാ
!!"
ഞാൻ
അത് ശ്രദ്ദിക്കുന്നില്ല എന്ന് മനസിലാക്കി അവൻ ഒരു ദീർഘ ശ്വാസം വിട്ടു.
"നിനക്ക്
പഥ്യം വല്ലതും ഉണ്ടോ?"
ഞാൻ
ചിരിച്ചു "എന്ത് പഥ്യം, എരിവ് കുറക്കണം, കുറച്ചു ദിവസത്തേക്ക് കഞ്ഞി മതി, അത്രമാത്രം"
ഗോപൻ
പറഞ്ഞു "ഏതായാലും രണ്ടു ദിവസം കഴിഞ്ഞേ ഞാൻ പോകുന്നുന്നുള്ളു, അത് കഴിഞ്ഞു തീരുമാനിക്കാം"
ഞാൻ
ഒന്നും മിണ്ടിയില്ല. മിണ്ടിയിട്ട് കാര്യമില്ല.
ഞാൻ
അവൻ്റെ കാര്യം ഓർത്തു ഒരു നിമിഷം,
അവൻ
പാലക്കാട്ടു കാരനാ , ഇവിടെ ISRO യിൽ കയറി, ചെറു പ്രായത്തിൽ, വിരമിച്ചു. ഒരു മകനും ഒരു മകളും, മകളെ കല്യാണം കഴിപ്പിച്ചു അയച്ചു, ഒരു ഐ . ടി ക്കാരൻ, മകന്റെ
കൂടെയാണ് താമസം. ഭാര്യ ഈയടുത്തു മരിച്ചു . മകന്റെ ഭാര്യയും കൊച്ചുമോനും കൂടെയുണ്ട്. അവർ അവരുടെ ലോകത്തും ഇയാൾ ഇയാളുടെ ലോകത്തും. എന്നാലും ഇപ്പോൾ പ്രധാന ജോലി വീട് സൂക്ഷിപ്പും പേരക്കുട്ടിയെ നോക്കലും.
ബാഗിൽ
നിന്നും താക്കോലെടുത്തു വാതിൽ തുറന്നതു ഗോപനാണ് ...
ഇവൻ
തന്നെയാണ് കഴിഞ്ഞ ആഴച വാതിൽ അടച്ചതും..... ഞാൻ അപ്പോൾ വേദന കൊണ്ട് പുളയുകയായിരുന്നു.
ഈ
വീട് , ഒരു കൊച്ചു വീട്. ഒരു റൂമും കുളിമുറിയും അടുക്കളയും മാത്രം ഉള്ള വീട്, എനിക്കിതു ധാരാളം. വല്ലപ്പോഴും മക്കൾ വന്നാൽ ... അതെ വന്നാൽ ഇവിടെ കൂടും. വരാരൊന്നുമില്ല. കഴിഞ്ഞ വര്ഷം ഏപ്രിലിൽ മൂത്തവൻ - അരുൺ വന്നിരുന്നു, ഇളയവൻ പിന്നെ - അശോക് ഫോൺ വിളിക്കും അത്ര തന്നെ.
ഓ..
അപ്പോഴാണ് ഒരു കാര്യം ഓർത്തത് , കുറച്ചു മിസ്സ്ഡ് കാൾ ഉണ്ട്...
ഗോപൻ
ബാഗിൽ നിന്നും മരുന്നും മറ്റും എടുത്തു് മേശപ്പുറത്തു നിരത്തി.
"എടാ
, ഇത് എന്താണ്" അവൻ ഇന്സുലിന് എടുക്കാനുള്ള പെൻ ഉയർത്തി ചോദിച്ചു..
"ഓ
.. അതോ ഇന്സുലിന്" ഞാൻ പറഞ്ഞു
അവന്റെ
രണ്ടുകണ്ണും ഒന്ന് വെളിയിൽ ചാടി അകത്തേക്ക് പോയി..
"ഡാ
, എന്റെ പിത്ത ഗ്രന്ഥി പണിമുടക്കിയയല്ലോ, അതുകൊണ്ടു ഇനിമുതൽ ഇവനാണ് ആ ഡ്യൂട്ടി ചെയ്യുന്നത്"
ഗോപൻ
അത് തിരിച്ചും മറിച്ചും നോക്കി ..
ഞാൻ
തുടർന്നു , "ഡാ അതൊന്നു ഫ്രിഡ്ജിൽ വെക്കൂ"
അവൻ
അത് ഫ്രീസറിൽ വെക്കാൻ പോയപ്പോൾ ഞാൻ തടഞ്ഞു.. താഴത്തെ റാക്കിൽ വെച്ചു .
ഗോപൻ
"ഞാൻ കുറച്ചു കഞ്ഞി വെക്കാം " , എന്നെ നോക്കി.
"നിക്കെടോ
, പിന്നെ വെക്കാം, ഞാൻ ഒന്ന് കിടക്കട്ടെ."
അവൻ
പെട്ടന്ന് ബെഡ് റൂമിൽ പോയി വിരി മാറ്റി.
അപ്പോൾ
ഞാൻ മേശപ്പുറത്തും ബാഗും തപ്പുകയായിരുന്നു.
നീ
എന്താടാ നോക്കുന്നേ " ഗോപൻ ചോദിച്ചു.
"എടാ
എൻ്റെ ഒരു
ഫോൺ ബുക്ക് നീ കണ്ടോ?"
"എന്ത്
ഫോൺ ബുക്ക്": ഗോപൻ കണ്ണ് മിഴിച്ചു , വായും തുറന്നു..
എനിക്ക്
ഒരു ശീലം ഉണ്ട്, എല്ലാവരുടെയും ഫോൺ നമ്പർ എഴുതി വെക്കും, ഒരു കുഞ്ഞു പുസ്തകത്തിൽ.
അത്
കാണാനില്ല. എൻ്റെ മൊബൈലിൽ
ഏതാനും നമ്പർ മാത്രമേ സൂക്ഷിട്ടുള്ളു. പിന്നെ കുറെ നമ്പർ ഓർമ്മയിൽ ഉണ്ട്.
ഞാൻ
ആലോചിച്ചു , അല്ല , അത് ഹോസ്പിറ്റലിൽ വെച്ച് മറന്നോ... അല്ല കഴിഞ്ഞ ആഴ്ച ഇട്ടിട്ടു പോയ ഷർട്ടിന്റെ കീശയിൽ ഉണ്ടാകുമോ .. ശരി പിന്നെ നോക്കാം.
കുറച്ചു
നേരം കിടക്കാം എന്ന് കരുതി റൂമിലേക്ക് നടക്കുമ്പോൾ ഗോപൻ ആശുപത്രി കടലാസുകൾ നോക്കുകയായിരുന്നു. അവനു
മനസ്സിലായോ എന്തോ.
അപ്പോഴും
എന്റെ മനസ്സിൽ എൻ്റെ ഫോൺ
നമ്പർ എഴുതിയ പുസ്തകമായിരുന്നു ..
ഞാൻ
ഗോപനോട് പറഞ്ഞു , ടി വി ഓൺ
ചെയ്യാൻ. അതിൽ അധികം ചാനൽ ഒന്നും കിട്ടില്ല. എല്ലാ ഫ്രീ ചാനലും കിട്ടും. വാർത്ത ചാനലും ഉണ്ട്.. അവൻ കന്നഡ അതായ്വശ്യം വായിക്കും, പിന്നെ തമ്മിൽ, ഹിന്ദി , ഇംഗ്ലീഷ് ന്യൂസ് ചാനെലും കാണും. പിന്നെ മലയാളത്തിലെ വാർത്ത ചാനൽ കാണാറില്ല. അവനു പിന്നെ സയൻസ്, ഹിൻസ്റ്റോറി ചാനൽ ഒക്കെയോ.
എന്തോ
ശബ്ദം കേട്ട് ഉണർന്നപ്പോൾ നേരം ഇരുട്ടിയിരുന്നു. എനിക്ക് അല്പം സമയം വേണ്ടിവന്നു സ്ഥലകാല ബോധം വരാൻ.
പതിയെ
എഴുന്നേറ്റു മുറിയിൽ നിന്നും പുറത്തേക്കു വന്നപ്പോൾ ഗോപൻ തവിയുമായി നിൽക്കുന്നു.
"കഞ്ഞി
ഉണ്ടാക്കിയിട്ടുണ്ട്
, കഴിക്കാറുമ്പോൾ പറയൂ ട്ടോ "
ഞാൻ
ചോദിച്ചു "അപ്പോൾ നിനക്കോ"
കഞ്ഞി
വിളമ്പാനുള്ള പാത്രം നിറത്തിക്കൊണ്ടു അവൻ "ഇന്നു ഞാനും കഞ്ഞിയാടാ"
ഞാൻ
ചിരിച്ചു "അപ്പോൾ രണ്ടെണ്ണം വീശുന്നില്ലെ" ഞാൻ ചോദിച്ചു ..
"വേണ്ട,
ഒരു ഇടവേള എനിക്കും ആവശ്യമാ " അവൻ പറഞ്ഞു.
ഇൻസുലിൻ
കുത്തിവെക്കാനുള്ള പെൻ അവൻ എടുത്തു തന്നു. 15 യൂണിറ്റിൽ അളവ് നിശ്ചയിച് കാൽ തുടയിൽ കുത്തിവെച്ചു. കഞ്ഞികുടിച്ചു, അവസാനം ബാക്കിവെച്ച കഞ്ഞി വെള്ളത്തിൽ ഗുളിക കഴിക്കാം .
മരുന്നിന്റെ
കുറിപ്പടിയിൽ രണ്ടു ഗുളികകളുടെ നേരെ 1 - 1 -
1 എന്നുകണ്ടു, ഒരു തലയിണയുടെ വലുപ്പമുള്ള ഗുളികകൾ . എല്ലാം വിഴുങ്ങി വെള്ളവും കുടിച്ചു ..
ഒരു
ട്രിക് പറയാം , വലുപ്പമുള്ള ഗുളിക വിഴുങ്ങാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഒരു കാര്യം ചെയ്യുക, ഒരു കാൽ മുന്നോട്ടു നീട്ടി , ഒരു കൈ കൊണ്ട് ഗുളിക
വായിലിട്ടു വെള്ളം കുടിക്കുക, ഗുളിക വേഗം ഇറങ്ങി പോകും. എന്നെ ചികിൽസിച്ച ഡോക്ടർ പറഞ്ഞതാണീ സൂത്രം.
ഗോപൻ
ഒരു പാത്രത്തിൽ വെള്ളം കട്ടിലിന്റെ അരികിൽ കൊണ്ടുവച്ചു.
ടീവി
യുടെ റിമോട്ട് എൻ്റെ അരികിലേക്ക്
നീക്കിയിട്ടു ഗോപൻ പുറത്തേക്കു പോയി, പുക വലിക്കാൻ .. രാത്രി ഭക്ഷണം കഴിച്ചാൽ അവനിതു പതിവാണ്.
എന്നാലും
എന്റെ ഫോൺ ബുക്ക് എവിടെപോയി .. കുറെ നമ്പർ ഓർമ്മയിൽ വരുന്നില്ല, അരുണിന്റേയും അശോകിനെയും നമ്പർ ഓർമ്മ വരുന്നില്ല. ഗോപനോട് ചോദിക്കാം.
ഗോപൻ
തിരികെ വന്നപ്പോൾ ഞാൻ ചോദിച്ചു "ഡാ , നിന്റെ മൊബൈലിൽ
അരുണിന്റേയോ അശോകിന്റെയോ നമ്പർ ഉണ്ടോ"
"ഉം..
എന്താ ഇപ്പോൾ, നേരത്തെ നീയല്ലേ പറഞ്ഞത് അറിയിക്കേണ്ട എന്ന്" ഗോപൻ പറഞ്ഞു
എന്റെ
ചമ്മൽ ഒതുക്കി ഞാൻ "വിളിക്കുകയൊന്നും വേണ്ട, എൻ്റെ ഫോൺ
ബുക്ക് കളഞ്ഞുപോയി"
അപ്പോൾ
ഗോപൻ ടെക്കി ആയി "നമ്പർ എല്ലാം ജിമെയിലിൽ അപ്ലോഡ് ആയിട്ടുണ്ടാകും, അതിൽ നിന്നും എടുക്കാം"
"എഡോ
മണ്ടാ, ഈ മൊബൈലിൽ എനിക്കെവിടെ
ജിമെയിലും, ഫീമെയിലും?" ഞാൻ എൻ്റെ ഒരു
സാധാരണ മൊബൈൽ കാണിച്ചു.
"ഓ..
അത് ശരിയാണല്ലോ.." , ഗോപൻ മൊബൈലിൽ ചികയാൻതുടങ്ങി ..
ഞാൻ
മെല്ലെ ബെഡ് റൂമിലേക്ക് നടന്നു.
"ഡാ
, ഈ കട്ടിലിനടിയിൽ ഒരു കിടക്കയുണ്ട്, ആ അലമാരിയിൽ വിരിയും
പുതപ്പും കാണും , സമയം ആകുമ്പോൾ കിടന്നോ"
"ശരി..
ശരി .. നീ കിടന്നോ. " ഗോപൻ ട്യൂബ്
ലൈറ്റ് ഓഫ് ചെയ്തു, സീറോ വോൾട് ബൾബ് ഓൺ ചെയ്തു.
ഞാൻ
ഓർത്തു, ഇന്നലെ ഈ സമയത്തു് ഞാൻ
ആശുപത്രി കിടക്കയിൽ ആയിരുന്നു. നല്ല ആ ഡോക്ടറെയും , സിസ്റ്റർ
മാരെയും ഓർത്ത്. എന്നാലും രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിസ്റ്റർ വിനീത , ഒരു
മാലാഖ തന്നെ ആയിരുന്നു അവൾ. വിടർന്ന മുഖവുംതെളിഞ്ഞ ചിരിയും ആയി സാദാ സമയം രോഗികളുടെ കൂടെ അവളുണ്ടാകും. ആദ്യ രണ്ടു ദിവസം ഞാൻ ആരെയും ശ്രദ്ധിച്ചില്ല, എന്റെ ശ്രദ്ധ മുഴുവൻ എന്റെ വേദനയിൽ ആയിരുന്നു. ഉറങ്ങാൻ കഴിയാത്ത രാത്രികൾ, കിടക്കുമ്പോൾ തോന്നും ഇരിക്കണം, ഇരുന്നാൽ തോന്നും നടക്കണം, പിന്നെ തോന്നും മുള്ളണം .. ഹോ .. കാളരാത്രികൾ തന്നെ ആയിരുന്നു.
വെറുതെ
എഴുന്നേറ്റു നടക്കാൻ പറ്റുമോ, ഇല്ല, ഐവി ഇട്ടിരുക്കുവാണല്ലോ. അത് മാറ്റാൻ സിസ്റ്ററിനെ വിളിക്കണം, പിന്നീട് അത് വീണ്ടും ഫിറ്റ് ചെയ്യാൻ വീണ്ടും വിളിക്കണം.. ഇപ്പോൾ അതിൽ നിന്നും മുക്തിയായി.
എന്നാലും
ഈ അസുഖം എനിക്ക് എങ്ങനെ വന്നു !!! എല്ലാവരും പറയുന്നു ഞാൻ നല്ല
വെള്ളമടിയാണെന്ന് .. എന്നാലോ ഒരു ബ്ലഡ് റിപ്പോർട്ടിലും അതിന്റെ അംശം കണ്ടുമില്ല.
എന്തായാലും
എനിക്കിട്ട് ഇതൊരു
അടി ആയിപോയി. . എനിക്ക് പേടിയൊന്നുമില്ല .. അധികം കിടത്തരുത് അത്രമാത്രം.
അരുണിന്റെ
കമ്പനി ഫാമിലി മെഡിക്കൽ
ഇൻഷുറൻസ് കൊടുത്ത്
നന്നായി.ഇല്ലെങ്കിൽ പെട്ടുപോയേനെ. ശാന്ത - എൻ്റെ ഭാര്യ ആശുപത്രിയിൽ കിടന്നപ്പോൾ ഒരു ഇൻഷുറൻസും ഉണ്ടായിരുന്നില്ല.. എന്നാലും അവൾ ഭാഗ്യം ചെയ്തവളാ, അധികദിവസം കിട്ടുന്നില്ല . ഇപ്പോൾ ചെറിയ പിള്ളേർക്കുപോലും ഹൃദയസ്തംഭനം വരുന്നു.
"സുകുവേ
ഡാ സുകുവേ " എന്ന വിളി കേട്ടപ്പോഴാണ് ഞാൻ ഉണർന്നത്.. ഇന്നലത്തെ ഉറക്ക ഗുളിക നന്നായി പ്രവർത്തിച്ചു.. ഗോപൻ
മുന്നിൽ നിൽക്കുന്നു. "നീ ചായ കുടിക്കേണ്ട,
കുറച്ചു പാൽ കുടിക്ക് "
പേസ്റ്റ്
പുരട്ടിയ ബ്രഷ് കൈയിൽ തന്ന് അവൻ പോയി.
പല്ലും
തേച്ചു വരുമ്പോളേക്കും അവൻ ഇല്ല. ശരി വെളിയിൽ പോയതായിരിക്കും എന്ന് കരുതി ഗീസർ ഓൺ ചെയ്യാൻ പോയപ്പോൾ
കണ്ടു, അത് ഓൺ തന്നെയാണ്.
അവൻ
വരട്ടെ എന്ന് കരുതി ഇരുന്നപ്പോൾ, വാതിൽ ഒരു മുട്ട് . ചെന്ന് നോക്കിയപ്പോൾ
അടുത്തവീട്ടിലെ ശങ്കർ ഗൗഡ ..
"ഹൌ ആർ യു
സുകുമാർ " ചിരിച്ചു കൊണ്ട് ചോദിച്ചു.
നീവു
യാക്കേ ഫോൺ മാടില്ല ?"
ഓ..
ആശുപ്ത്രി കാര്യം ഫോൺ ചെയ്തു പറഞ്ഞില്ല, അതിന്റെ പരിഭവം.
"ഹെലെക്കെ
ഏന്നും ഇല്ല ഗൗഡരെ , ബന്നി .." ഞാൻ അയാളെ അകത്തേക്ക് വിളിച്ചു. കസേര നീക്കിയിട്ടു അതിൽ ഇരിക്കാൻ ആംഗ്യം കാട്ടി.
ദേ
, അപ്പോൾ വരുന്നു ഗോപൻ, കൈയിൽ ഒരു പൊതിയുമായി.
ഗൗഡർ
: "ഗോപൻ സാർ , നമസ്കാര"
ഗോപനും
തിരിച്ചു അഭിവാദ്യം ചെയ്തു അടുക്കളയിലേക്കു പോയി.
പിന്നെയും
ഗൗഡ എന്തൊക്കെയോ പറഞ്ഞു, ചോദിച്ചു, ഗോപനാണ് എല്ലാറ്റിനും മറുപടി പറഞ്ഞത്. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ പോയി.
ഗോപൻ
ഇന്സുലിന് പെൻ കൈയിൽ തന്നു പറഞ്ഞു "ഞാൻ കഴിക്കാനെടുക്കാം"
ഗോപൻ
ഒരു പാത്രത്തിൽ ഏതാനും ഇഡലി കൊടുവന്നു..
"ഡാ,
നീ ഇയാളോട് എൻ്റെ കാര്യം പറഞ്ഞോ"?
ഗോപൻ
ഇഷ്ടപെടാത്ത രീതിയിൽ "എന്തിന് "
എനിക്ക്
സംശയം വന്നു "പിന്നെ എങ്ങനെ ഇയാൾ സകല വിവരവും അറിഞ്ഞു?"
ഗോപൻ
അരിശത്തോടെ ചോദിച്ചു " അതിനെന്താടാ"
ഇഡലി
തിന്ന പാത്രം പിടിച്ചു വാങ്ങി അവൻ അടുക്കളയിലേക്കു പോയി.. ഞാൻ വീണ്ടും തലയിണ പോലുള്ള ഗുളികകൾ തിന്നു,ഏമ്പക്കവും വിട്ടു.
ചാരുകസേലയിൽ
അങ്ങനെ കുറെ നേരം ഇരുന്നു.
ആ
വിനീത സിസ്റ്റർ
ഒരു ചെറു വായാടി തന്നെയാ. എന്തൊക്കെ ചോദ്യങ്ങളാണ് അവൾ ചോദിച്ചത്..
വീട്
എവിടെ.,, ആരൊക്കെയുണ്ട്, അവരുടെ പേരു എന്ത്, എവിടെ ആയിരുന്നു ജോലി, എന്തായിരുന്നു ജോലി, നാട്ടിൽ എവിടെ അങ്ങനെ അങ്ങനെ..
ഞാനാണെങ്കിലോ , ഒന്നോ രണ്ടോ ചോദ്യം.. പേര് ചോദിക്കേണ്ട ആവശ്യം ഇല്ല.. കാരണം ഉടുപ്പിൽ പേര് കുത്തി വെച്ചിട്ടുണ്ടല്ലോ.. പിന്നെ നാട്, അതിൽ എന്ത് കാര്യം .. മലയാളി ആണ് , അത് മനസിലായി.. പിന്നെ, കല്യാണം, അതിനുള്ള പ്രായം ആയിട്ടില്ല, അവർക്കൊക്കെ വല്യ വല്യ പ്രതീക്ഷകൾ കാണും,
അമേരിക്ക, ബ്രിട്ടൻ, ആസ്ട്രേലിയ അങ്ങനെ പലതും. പിന്നെ എന്ത് ചോദിക്കണം, എവിടെ പഠിച്ചു , എവിടെ പഠിച്ചാലെന്താ , നഴ്സിംഗ് കോഴ്സ് ആയിരിക്കുമല്ലോ. അങ്ങനെ വ്യക്തമായ
അറിവ് ഉള്ളത് കൊണ്ട് ഒന്നും ചോദിച്ചുമില്ല.
ഒന്ന്
മയങ്ങിയോ എന്ന് സംശയം.ഞെട്ടി ഉണർന്നപ്പോൾ കുറച്ചു പേര് മുന്നിൽ ഇരിക്കുന്നു.
ജാനകിയും
അവളുടെ മകനും, ജാനകി എൻ്റെ ഒരു അകന്ന ബന്ധുവാണ്, അച്ഛന്റെ തവഴിയിൽ പെട്ടതാണ്. വളരെ കാലം മുമ്പ് കണ്ടതാണ്. എനിക്ക് ആശ്ചര്യമായി.
ഞാൻ
ചോദിച്ചു "നീയോ , ജാനകി, നീ എങ്ങനെ ഇവിടെ
?"
അവൾ
ചിരിച്ചു.
"ഇതാരാ
? മകനാ ? "
മകൻ
തല കുളിക്കികൊണ്ടു പറഞ്ഞു " അതെ അങ്കിൾ , എന്റെ പേര് വിഷ്ണു"
ഞാൻ
പിന്നെ ജാനകിയുടെ ഭർത്താവിന്റെ പേര് ഓർത്തെടുക്കാൻ ശ്രമിച്ചു, അതൊഴിവാക്കാനായി
വിഷ്ണുവിനോട് ചോദിച്ചു "മോന്റെ അച്ഛൻ??"
അവൻ
കുറച്ചു ഈർഷ്യയോടെ പറഞ്ഞു "അച്ഛന് തിരക്കാ, കടയിൽ ആരുമില്ല"
ഓ,
എനിക്കപ്പോൾ മനസിലായി അയാൾ ഒരു കച്ചവടക്കാരാണ്.. പക്ഷെ എന്ത് കച്ചവടം, എവിടെ ..
"അല്ല,
നീ എങ്ങനെ എവിടെ എത്തി ജാനകി?"
ജാനകി ചിരിച്ചു "സുകു ഏട്ടന് ഒന്നും ഓർമയില്ല, അതോ ആരെക്കുറിച്ചും ഒന്നും അറിയാത്തതാണോ ?, എന്തിനു മറ്റുള്ളവരെ കുറിച്ച് അറിയണം !! അല്ലെ "
എനിക്ക്
അപ്പോൾ എന്തോ വിഷമം തോന്നി.
"ഇവന്
എവിടെയാണ് ജോലി, പിന്നെ മോളും ഇവിടെയുണ്ട്.."
എനിക്കതൊരു
പുതിയ വിഷയമായി തോന്നിയില്ല.. അങ്ങനെ പലരും ഈ മഹാനഗരത്തിൽ താമസിക്കുന്നു,
ജോലി ചെയ്യുന്നു. എന്നാലും ഞാൻ ചോദിച്ചു "എവിടെ എവിടെയാ വീട്"
വിഷ്ണു
പെട്ടന്ന് പറഞ്ഞു "ബേഗൂർ റോഡ് "
ജാനകി
കൂട്ടിച്ചേർത്തു
"അവിടെ ഒരു രണ്ടു ബെഡ്റൂം വീട് വാടകക്ക് എടുത്തിട്ടുണ്ട്"
ഗോപൻ
ചായയും ബിസ്ക്കറ്റുമായി വന്നു.
ജാനകി
പരിഭവം പറഞ്ഞു" അയ്യോ, ഞാൻ ഉണ്ടാക്കാമായിരുന്നു"
ഗോപൻ
" ഹേ, അത് കുഴപ്പമില്ല.. നിങ്ങൾ കഴിക്കൂ? , ആട്ടെ മോളെവിടെ"
ജാനകി:
"അവൾക്കെവിടെ സമയം, ഭയങ്കര തിരക്കാ"
ഞാൻ
ഗോപനെ ചൂണ്ടിക്കാട്ടി പറഞ്ഞു "ഇയാൾ ഗോപൻ , എൻ്റെ കൂട്ടുകാരൻ, ആത്മീയര് അങ്ങനെ പലതും"
ജാനകി
കളിയാക്കി പറഞ്ഞു "ഓ, സുകു ഏട്ടന്
കൂട്ടുകാരൊക്കെ ഉണ്ടോ !!!"
അതുകേട്ടു
ഗോപനും വിഷ്ണുവും ചിരിച്ചു.
ജാനകി
ഗോപനോട് " എന്നാല് ഗോപൻ ചേട്ടൻ പൊയ്ക്കോളൂ, ഞാൻ ഇവിടെ ഉണ്ടല്ലോ"
ഗോപൻ
ഒരു സംശയത്തോടെ എന്നെ നോക്കി, ഞാൻ എന്ത് പറയാൻ എന്നപോലെ അവനെയും.
ജാനകി
തുടർന്നു " ഞാൻ കുറച്ചു ദിവസം എവിടെ നിക്കാം , മോൻ ഇവിടെനിന്നും പോയി വരട്ടെ."
വിഷ്ണു
തലകുലുക്കി.
ഗോപൻ
മേശയുടെ അരികിലേക്ക് പോയി മരുന്നുകളുടെ കുറിപ്പടി എടുത്തു ജാനകിക്കു കൊടുത്തു.
"ഞാൻ
കൊടുത്തോളം, സമയാസമയം, ഇന്സുലിന് എവിടെ"
ഗോപൻ
വിരൽചൂണ്ടി കാണിച്ചു. "ദോ അവിടെ"
ജാനകി
അടുക്കളയിലേക്കു പോകുമ്പോൾ വിഷ്ണുവിനെ കൂടെ വിളിച്ചു.
ഗോപൻ
" ഡാ എന്ന ഞാൻ ഒന്ന് കുളിച്ചേച്ചും വരാം."
ജാനകി
അടുക്കള മൊത്തം അരിച്ചു പെരുകുന്നത് പോലെ തോന്നി, വിഷ്ണു ഒരു ചെറിയ തുണി സഞ്ചിയുമായി പുറത്തേക്കു പോകുന്നത് കണ്ടു.
ഞാൻ
ചോദിച്ചു "ജാനകി , നീ എന്താ അവിടെ
ചെയ്യുന്നേ? "
ജാനകി
അടുക്കളയിൽ നിന്നും തല പുറത്തേക്കു നീട്ടി
"സുകു ഏട്ടൻ റസ്റ്റ് എടുത്തോളൂ, ഞാൻ ഉച്ച ഭക്ഷണം ഉണ്ടാക്കാം"
"അയ്യോ,
ജാനകി എനിക്ക് കൂടുതലൊന്നും വേണ്ട, കുറച്ചു കഞ്ഞി മാത്രം മതി " ഞാൻ തടസപ്പെടുത്താൻ ശ്രമിച്ചു .
"അപ്പോൾ
എനിക്കും മോനുംകഴിക്കേണ്ടേ ?"
ഞാൻ
ചമ്മിപ്പോയി..
"ഗോപൻ
ചേട്ടന് അരി ഇടണോ ?"
എനിക്കറിയാം
അവൻ ഇനി വൈകുന്നേരമേ വരൂ.. ഒരു ഉച്ചയുറക്കം കഴിഞ്ഞു ചായകുടിച്ചിട്ടേ വരൂ.
"വേണ്ട,
അവൻ വൈകുന്നേരമേ വരൂ, വിഷ്ണു ഓഫീസിലേക്ക് പോയത് ഞാൻ അറിഞ്ഞേ ഇല്ല. ഇപ്പോൾ വരും അവൻ?"
ജാനകി
അത് കേട്ടില്ലെന്ന് തോന്നുന്നു. അല്ലെങ്കിൽ അങ്ങനെ ഭാവിച്ചതായിരിക്കും ..
എന്നാലും
, ഞാൻ ജാനകിയെ കുറിച്ചു ഇത്രകാലം ഓർത്തതേയില്ല. പത്തോ പതിനഞ്ചോ കൊല്ലമായിക്കാണും .. അവളുടെ ചെറുപ്പകാലത്തു ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചവരാ .. പഠിക്കാൻ നല്ല മിടുക്കി ആയിരുന്നു ഇവൾ. എൻ്റെ അച്ഛൻ കുറെ സഹായങ്ങൾ ചെയ്തതായി 'അമ്മ പറയുന്നത് കേട്ടിട്ടുണ്ട്. സ്കൂൾ അടച്ചാൽ
അവർ എൻ്റെ വീട്ടിൽ വന്നു കുറച്ചു ദിവസം താമസിക്കാറുണ്ടായിരുന്നു . ഇവളുടെ കല്യാണത്തിന് പോലും ഞാൻ പോയില്ലായിരുന്നു. എനിക്കൽപ്പം വിഷമം തോന്നി.
അങ്ങനെയിരുന്നു
ഞാൻ ഉറങ്ങിപ്പോയി.
കണ്ണ്
തുറന്നപ്പോൾ ജാനകി ടീവീ കാണുന്നു , മ്യുട്ട്
ആക്കി വെച്ചിട്ടാണ് കാണുന്നത്..
ഞാൻ
ഉണർന്നെന്നു മനസിലാക്കിയ അവൾ എൻ്റെ പിറകിലേക്ക് നോക്കി, ഞാനും നോക്കി..
ഞാൻ
ഞെട്ടിപോയി .. അരുൺ അല്ലെ ഇത്. ഇവൻ എങ്ങനെ ഇവിടെയെത്തി !!!!
"നീ
ഇപ്പോൾ വന്നു?"
അരുൺ
എഴുന്നേറ്റു അടുത്ത് വന്നു "ഇപ്പോൾ എങ്ങനെയുണ്ട്"
ഞാൻ
കുറച്ചു ഉച്ചത്തിൽ തന്നെ പറഞ്ഞു "ഹേ, ഇപ്പോൾ കുഴപ്പം ഒന്നുമില്ല"
അരുൺ
"എന്നാലും അച്ഛൻ ഒന്ന് വിളിച്ചു പറയാമായിരുന്നു, ഗോപൻഅങ്കിളും പറഞ്ഞില്ല."
ഞാൻ
ശ്രദ്ദിക്കുന്നില്ല എന്ന് മലാസിലാക്കി അവൻ തുടർന്നു ." ആരെങ്കിലും പറഞ്ഞിട്ട് വേണോ ഞാൻ അച്ഛൻറെ വിവരം
അറിയാൻ? ഞാൻ ആരോട് പറയാൻ !!! "
അപ്പോൾ
എൻ്റെ മനസ്സിൽ സംശയം ഉണർന്നു. അപ്പോൾ ഇവനോട് ആരാണ് ഈ വിവരം പറഞ്ഞത്
?
ഗോപനും
അറിയിച്ചിട്ടില്ല. പിന്നെ ആരാവും ?
ജാനകി
ഒരു പാത്രത്തിൽ കഞ്ഞി മേശപ്പുറത്തു വെച്ചു , മേശയുടെ
ഒരു അരികിൽ അരുൺ , അവൻ കൂടുതൽ ഒന്നും മിണ്ടിയില്ല. ഞാൻ കഞ്ഞിയും കുടിച്ചു മുറിയിലേക്ക് നടന്നു.
ജാനകി വിഷ്ണുവിനെക്കുറിച്ചും അവൻ്റെ ജോലിയെക്കുറിച്ചും, വീടിനെകുറിച്ചും പറഞ്ഞു. അരുൺ അവൻ്റെ ഭാര്യയെ കുറിച്ചും, കുട്ടികളെക്കുറിച്ചും.
വൈകുന്നേരം,
ഗോപൻ വിളിച്ചു, "സുകുവേ, ഡാ സുകുവേ, ഇത്
ആരാണ് നോക്കിയേ"
കട്ടിലിൽ
നിന്നും എഴുന്നേറ്റു നോക്കോയപ്പോൾ, അശോകൻ നിൽക്കുന്നു - എൻ്റെ ഇളയ മകൻ.
ഇത്തവണ
ഞാൻ ഞെട്ടിയില്ല, കാരണം അരുൺ പറഞ്ഞിട്ടുണ്ടാകുമല്ലോ എൻ്റെ അവസ്ഥ.
മുറ്റത്തുനിന്ന്
തന്നെ അവൻ ചോദിച്ചു "അച്ഛാ, എന്നെ ഒന്ന് വിളിച്ചു പറഞ്ഞാലെന്താ?"
ഗോപൻ
ചിരിച്ചു "ആഹാ, നല്ല അവസ്ഥയിൽ ആയിരുന്നല്ലോ ഫോൺ വിളിക്കാൻ!!"
അശോക്
:" എന്നാൽ നിങ്ങള്ക്ക് വിളിക്കാമായിരുന്നില്ലേ
"
ഗോപൻ
പശ്ചാത്തപിച്ചു
"മറന്നുപോയെടാ
"
മൂലയിൽ
ഇരുന്ന ഒരു കസേര ഗോപൻ പൊടി തട്ടി കൊണ്ടുവന്നു. എല്ലാവരും ഇരുന്ന്. എനിക്ക് പറയാൻ ഒന്നുമില്ലായിരുന്നു.. ഒരേ ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു.. ആരാ നിങ്ങളെ അറിയിച്ചതെന്ന്.. പക്ഷെ
ഞാൻ ആ ചോദ്യം വിഴുങ്ങി
..
അശോക്
ജാനകിയോട് ചോദിച്ചു :"ആന്റി അങ്ങനെ അറിഞ്ഞു"
ജാനകി
ചിരിച്ചു എന്നിട്ടു എന്നോട് ചോദിച്ചു "വിളക്ക് വെക്കാറുണ്ടോ"
ഞാൻ
തലകുലുക്കി ഉണ്ടെന്നു പറഞ്ഞു.
ജാനകി
വിളക്കുവെക്കാൻ പോയപ്പോൾ അരുണും അശോകും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.
ഗോപൻ
ടീവി യിൽ കന്നഡ വാർത്തകൾ കാണുന്നു.
ജാനകി
വിളക്ക് വെച്ചു .. പുറത്തേക്കു ദീപം കൊണ്ടുപോകുമ്പോൾ ഞാൻ പറഞ്ഞു..
"ജാനകി, എവിടെ
തുളസി തറയൊന്നുമില്ല"
അറിയാമെന്ന
മട്ടിൽ തലകുലുക്കി അവൾ അകത്തേക്ക് വന്നു.
ഈ
കെട്ടിടത്തിൽ മുന്ന്
വീടുകൾ മാത്രം, ഞാൻ ഏറ്റവും താഴെ, മേലെ രണ്ടു വീടുകൾ, അത് രണ്ടു ബെഡ് റൂം ഉള്ളവയാണ്. മേലെ രണ്ടു സഹോദരൻമ്മാരും കുടുംബവും , കണ്ണടക്കാരനാണ് . ഈ ബിൽഡിങ് കെട്ടുമ്പോൾ
താഴെ നില ഞാൻ വാങ്ങിച്ചു, നാലഞ്ച് വർഷമായി. മക്കൾ രണ്ടുപേരും ജോലിക്കായി വേറെ സിറ്റിയിലേക്ക് പോയപ്പോൾ ഞാനും ഭാര്യയും ഇങ്ങോട്ടു മാറി. അവൾ ഇവിടെ കിടന്നാണ് മരിച്ചത്.
ജാനകി
സുകുവിനോട് ചോദിച്ചു "സുകുവേട്ട, നിങ്ങൾ രാത്രി ഭക്ഷണം ഇവിടുന്നു കഴിക്കുന്നുണ്ടോ "
സുകു
ഒരു ഞെട്ടലോടെ " അയ്യോ , ഇല്ല.. എനിക്ക് വീട്ടിൽ പോകണം, പറഞ്ഞിട്ടാ വന്നത്."
അവൻ
എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു "ഒരെണ്ണം വീശണം " എന്ന ആഗ്യത്തോടെ.
അരുണും
അശോകും അവരുടെ ലോകത്തു, മൊബൈലും ലാപ്ടോപുമായി
ഓരോ മൂലയിൽ ഇരുപ്പായി.
ഒരു
ബൈക്ക് പുറത്തു വന്നു നിന്നപ്പോൾ, എല്ലാവരും പുറത്തേക്കിറങ്ങി..
ജാനകിയുടെ
ശബ്ദം ഉച്ചത്തിൽ കേട്ടു "ഡാ വിഷ്ണു നീ
എന്താ വൈകിയേ?"
വിഷ്ണു
: "വണ്ടി ഓടിച്ചു ഇത്ര ദൂരം വരണ്ടേ , സിൽക്ക് ബോർഡ് ജംഗ്ഷൻ കടക്കണമെങ്കിൽത്തന്നെ അരമണിക്കൂർ വേണം."
അരുണും
അശോകും വിഷ്ണുവിനെ പരിചയപ്പെടുന്നത്
ഞാൻ കേട്ടു.
ഗോപൻ
മെല്ലെ വലിയാനുള്ള ഇടം നോക്കി. ഞാൻ കണ്ണുകൊണ്ടു ആഗ്യം കാട്ടി, "പൊയ്ക്കോളൂ" എന്നരീതിയിൽ.
അരുണും
, അശോകും വിഷ്ണുവും മുറ്റത്തു നടന്നുകൊണ്ടു സംസാരിക്കുന്നു ..
അപ്പോൾ
ജാനകി വിഷ്ണുവിനെ വിളിച്ചു..
അവൻ
ഓടിവന്നു .. ജാനകി കണ്ണുകൊണ്ടു എന്തോ പറഞ്ഞു.
വിഷു
ബാഗിൽ നിന്നും ചെറിയൊരു പൊതി പുറത്തെടുത്തു.
ജാനകി
പറഞ്ഞു "ഉം നീ തന്നെ
കൊടുക്ക്"
വിഷ്ണു
അത് എനിക്കുനേരെ നീട്ടി.. ഞാൻ മടിച്ചു മടിച്ചു വാങ്ങിച്ചു.
"അങ്കിൾ
തുറന്നു നോക്കൂ" ,
രണ്ടുപേരും പുറത്തേക്കു
പോയി.
മേശപ്പുറത്തിരുന്ന
കണ്ണട എടുത്തുവെച് പൊതി തുറന്നു..
ദേ
, എൻ്റെ ഫോൺ ബുക്ക്. ഇതെവിടുന്നു ഇവന് കിട്ടി !!!
ഞാൻ
അതിൻ്റെ ആദ്യ താള് തുറന്ന്നോക്കി .. കുറച്ചു നമ്പറിന് നേരെ ചെറു ശരി ചിഹ്നങ്ങൾ . ആദ്യ പേജിലെ അരുണിന്റേയും അശോകിൻറെയും പേരിനു നേരെയും ശരി ചിഹ്നങ്ങൾ..
അടുത്ത
പേജിലെ ഒഴിഞ്ഞ ഇടതു ആരോ എഴുതിയിരിക്കുന്നു "അങ്കിൾ , ഇത് ഞാനാ വിനീത, ആശുപത്രിയിലെ സിസ്റ്റർ "
എനിക്ക്
ആകാംക്ഷ കൂടി.
അടുത്ത
പേജിൽ വീണ്ടും "ഞാനാ അമ്മയെയും
ചേട്ടനെയും അങ്ങോട്ട് പറഞ്ഞു വിട്ടത്.."
അവസാന
പേജിൽ എങ്ങനെയും "അങ്കിൾ, നമുക്ക് ആരും വേണ്ടാന്ന് തോന്നും, എന്നാൽ എല്ലാവര്ക്കും എല്ലാവരെയും വേണം."
ആ
ഫോൺ ബുക്ക് അറിയാതെ എൻ്റെ കൈയിൽ നിന്നും താഴെ വീണു.
Legal Disclaimer :
All rights reserved. No part of this publication may be reproduced, distributed, or transmitted in any form or by any means, including photocopying, recording, or other electronic or mechanical methods, without the prior written permission of the publisher. All legal matters under Bangalore Jurisdiction.
____________________
The End ____________________

Comments
Post a Comment