Skip to main content

Corona Thanna Vismayam (കൊറോണ തന്ന വിസ്മയം ) - Short Story


കൊറോണ തന്ന വിസ്മയം

ചെറുകഥ - എഴുതിയത് : പ്രേംരാജ് കെ കെ , ബാംഗ്ലൂർ
-------------------------------------------------------------------------------------------
ഞാൻ  വീട്ടിൽ എത്തിയിട്ട് രണ്ടു ദിവസമേ ആയുള്ളു. ഞാൻ ഇവിടുന്ന് ദൂരെയുള്ള ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് അടുത്താണ് താമസം. വീട്ടിൽനിന്നും ദിവസവും പോയി വരാൻ ബുദ്ധിമുട്ടാണ്. ദൂരം കൂടുതൽ, പിന്നെ ഒരുപാടു സമയമെടുക്കും. ഇവിടുന്നും രാവിലത്തെ ബസ് ആറുമണിക്കെയുള്ളൂ ഉളളൂ , അതിനു പോയാൽത്തന്നെ  പതിനൊന്നു മണി കഴിയും അവിടെയെത്താൻ, വൈകിയാൽ സൂപ്പർവൈസർ മുട്ടൻ തെറി പറയും. ഞാൻ അതുകൊണ്ടു ഇൻഡസ്ട്രയ്ക്കു അടുത്ത് തന്നെ  , കൂടെ ജോലി ചെയ്യുന്ന ഒരു ഫിറ്റർ ഉണ്ട്, കേശവ്, അവൻ്റെ കൂടെയാണ് താമസം. രണ്ടാഴ്ച്ച കൂടുമ്പോൾ വീട്ടിലേക്ക് വരും. , ഞാനും കേശവനും ഒരേ കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത്. ഞാൻ ലേത്തു മെക്കാനിക്കാണ് . കമ്പനി പീനിയ എന്ന സ്ഥാലത്തായിരുന്നു, ഈയെടെയാണ് നെലമംഗലയിലോട്ടു മാറ്റിയത്. സർക്കാരിന്റെ നോട്ടീസ് ഉണ്ടായിരുന്നു പീനിയ യിൽ നിന്നും വേറെ ഇങ്ങേട്ടെങ്കിലും മാറ്റി സ്ഥാപിക്കാൻ. എന്നാലും ഇപ്പോഴും ചില കമ്പനികൾ അവിടെ തന്നെ തുടരുന്നുണ്ട്.

മാർച്ച് പതിനാറിന് രാവിലെ  നമ്മുടെ ഫോർമാൻ പറഞ്ഞു , കമ്പനി കുറച്ചു ദിവസത്തേക്ക് അടച്ചിടാൻ പോകുന്നു എന്ന്. ഞങ്ങൾ എല്ലാവരും അറിഞ്ഞിരുന്നു കൊറോണ എന്ന അസുഖം പടരുന്നു എന്ന്. എന്നാലും ഇത്ര പെട്ടന്ന് അടയ്ക്കും എന്ന് കരുതിയില്ല. ഏതായാലും ഇരുപത്തിയൊന്നാം തീയതി വീട്ടിലേക്കു പോകണം എന്ന് വിചാരിച്ചതാണ്. അനിയത്തിക്കുള്ള കുറച്ചു മരുന്നുകൾ കൈയിൽ ഉണ്ടായിരുന്നു.

മാർച്ച് പതിനാറിന് , തിങ്കളാഴ്ച നെഞ്ചിടിപ്പ് കൂടി, ഇവർ പൈസ തരാതെ പറഞ്ഞു വിടുമോ, അല്ല ഇപ്പോൾ തിരിച്ചുവരണം എന്നൊക്കെ ആലോചിച്ചു.

എന്തോ, ഉച്ചക്ക് തന്നെ ഫോർമാൻ വന്നു നോട്ടീസ് വായിച്ചു. ഇന്ന് പണി കഴിഞ്ഞു എല്ലാവര്ക്കും പോകാം, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ കമ്പനി അടച്ചിടുന്നു. എല്ലാവര്ക്കും മുഴുവൻ ശമ്പളം ബാങ്കിലേക്ക് വരും. അത് കേട്ടപ്പോൾ ആശ്വാസമായി.

വൈകുന്നേരം കമ്പനിയിൽനിന്നും വെളിയിലേക്കു ഇറങ്ങിയപ്പോൾ വണ്ടികളൊന്നും ഇല്ല. ബസ് ഇല്ല. ട്രെയിൻ ഇല്ല .. എങ്ങനെ വീട്ടിലേക്കു പോകും. അല്ല ഇന്ന് റൂമിൽ താമസിച്ചു നാളെ പോയാലോ..

കേശവനെ വിളിച്ചു ചോദിച്ചു, എന്ത് ചെയ്യാനാണ് പരിപാടി എന്ന്. അവൻ പറഞ്ഞു അവൻ നാട്ടിലേക്കു പോകാൻ തീരുമാനിച്ചു എന്ന്.

എന്നാൽ  ശരി, ഞാനും അങ്ങനെ തന്നെ ചെയ്യാം.

പെട്ടന്ന് തന്നെ റൂമിൽ പോയി മരുന്നും, പഴയ തുണികളും ഒരു കുഞ്ഞു ബാഗിൽ തിരുകി പുറപ്പെട്ടു.

ഏതെങ്കിലും വാഹനം കിട്ടുമെന്ന് കരുതി ബസ് സ്റ്റോപ്പിലേക്ക് ചെന്ന്. തികച്ചും വിജനം . നേരം ഇരുട്ടിത്തുടങ്ങിയിരുന്നു
കയ്യിൽ ഒരു തുള്ളി വെള്ളം പോലും ഇല്ല.

മാസ്കും ഇല്ല. ഒരു മഫ്ലർ ഉണ്ട്, പിന്നെ ഒരു തൊപ്പിയും .

ബസ് സ്റ്റോപ്പിൽ നിന്നിട്ടു കാര്യമില്ല എന്ന് കരുതി മെല്ലെ നടന്നു, കുറച്ചു ദൂരെ ഒരു ബസ് ഡിപ്പോ ഉണ്ട്, അവിടുന്ന് മജെസ്ടിക്കിലേക്ക് ബസ് കിട്ടും എന്ന് കരുതി നടന്നു.

മെയിൻ റോഡിൽ ഒരു കടകൾ പോലും ഇല്ല, എല്ലാം അടഞ്ഞു കിടക്കുന്നു. കുറച്ചു ഉൾഭാഗത്തേക്കു പോയാൽ വല്ല കടകൾ കാണും എന്ന് കരുതി . കുറച്ചു വല്ലതും കഴിക്കണം, ഒരു കുപ്പി വെള്ളവും.

പിന്നെ മെയിൻ റോഡ് വിട്ടു സമാന്തര പാതയിലൂടെയായി  നടത്തം.

അപ്പോൾ ഞാൻ സുഖമില്ലാത്ത അനിയത്തിയെ കുറിച്ചല്ല ആലോചിച്ചത്, കൊറോണയെ കുറിച്ചാണ്.

ഇവൻ ഇത്രനാൾ ഇവിടം ഉണ്ടാകും, എന്തായാലും ബാംഗളൂരിൽ വരാൻ സാധ്യതയില്ല. വല്ല പാരസെറ്റമോളും, ക്രോസിനും കഴിച്ചാൽ മാറില്ലേ.. നല്ല ചുക്ക് കാപ്പി കുടിച്ചാൽ മാറാത്ത പണിയുണ്ടോ!!
എന്നൊക്കെ ആലോചിച്ചു നടന്നു.. ഞാൻ എന്നോടുതന്നെ ചോദിച്ചു.."എന്താ ഇങ്ങനെ നടന്നാൽ മതിയോ? ഇപ്പോൾ തന്നെ അഞ്ചാറു കിലോമീറ്റർ നടന്നു. "

എനിക്കറിയാമായിരുന്നു ഇപ്പോൾ പുറത്തിറങ്ങി നടക്കരുത് എന്ന്. കമ്പനിയിൽ നിന്നും ഫോർമാൻ മെമ്മോ വായിക്കുമ്പോൾ അതും കൂട്ടിചേർത്തിരുന്നു.  സാമൂഹിക അകലം പാലിക്കണം, പൊതുസ്ഥലത്തു തുപ്പരുത്, കൈ കൊടുക്കരുത് എന്നൊക്കെ.

അപ്പോഴേക്കും ബസ് ടെർമിനൽ എത്തി. ഒരാളനക്കം പോലും ഇല്ലായിരുന്നു അവിടെ. കുറച്ചു നേരം ചുറ്റിപറ്റി നിന്നു ..

ഒരു പോലീസ് ജീപ്പ് വന്നു നിർത്തി, "മനെഗേ ഹൊഗെക്കെ ടൈം ആഗിൽവാ ?"
ഒരു പോലീസുകാരൻ ചോദിച്ചതാ  വീട്ടിൽ പോകാറായില്ലേ എന്ന്.
ഉടൻ ഞാൻ പറഞ്ഞു "ഹോഗ്ത്തായിദ്ദിനി സർ "

വേഗംതന്നെ ബസ് സ്റ്റാൻഡിൽ നിമ്മും നടന്നകന്നു.

അങ്ങനെ നടക്കുമ്പോൾ കുറെ ഫോൺ കാളുകൾ വന്നു. മൊബൈൽ കൊണ്ട് ഫോൺ ചെയ്യാം, മെസ്സേജ് അയക്കാം, പിന്നെ നായയെ എറിയാം .. അത്ര മാത്രം

അനിയത്തിയും വിളിച്ചു.. "അണ്ണാ , വെളിയിൽ പോകേണ്ട, ആരോടും കൂട്ട് കൂടേണ്ട" എന്നൊക്കെ പറഞ്ഞു. ഞാൻ വീട്ടിലേക്കു വരുന്ന കാര്യം  പറഞ്ഞില്ല

എന്തെങ്കിലും കഴിക്കണം.. ഒരു കടയും കണ്ടില്ല.

ടോൾ പ്ലാസയിൽ വല്ലതും കിട്ടും എന്ന് കരുതി വീണ്ടും നടത്തം തുടർന്നു ..

അതിനിടയിൽ പല വാഹനങ്ങൾക്കും കൈ കാണിച്ചു... ആരും നിർത്തിയില്ല.

എന്ത് ചെയ്യണം എന്നറിയാതെ കാലുകൾ മുന്നോട്ടു തന്നെ നീങ്ങി. എന്തോ ഒരു ശക്തി കാലുകളെ പിടിച്ചു മുന്നോട്ടേക്കു വലിച്ചു കൊണ്ടിരുന്നു. എനിക്ക് തീരെ ഭയം തോന്നിയിരുന്നില്ല. 


അതിലിടയിൽ കേശവ് വിളിച്ചു ചോദിച്ചിരുന്നു എവിടെ എത്തി , കഴിച്ചോ എന്നൊക്കെ.. പാവം, അവൻ അപ്പോഴും ബസ് സ്റ്റാൻഡിൽ തന്നെ ആയിരുന്നു.

ടോൾ  പ്ലാസക്ക് അടുത്ത് ഒരു കട പോലും ഇല്ല.

അങ്ങനെ ഒരു വല്യ റിസോർട്ടിനടുത്തു എത്തിയപ്പോൾ സെക്യൂരിറ്റി ക്യാബിനിൽ ഒരു സെക്യൂരിറ്റിയെ കണ്ടു, അയാളോട് രണ്ടു കുശലം പറഞ്ഞു. അയാളുടെ വകയായി രണ്ടു കുപ്പി വെള്ളവും കിട്ടി. സന്തോഷം.  വളരെ നന്ദി നേർന്നുകൊണ്ട് വീണ്ടും നടത്തം തുടർന്നു .
വിശപ്പ് കൂടി , വെള്ളം കുടിച്ചു വിശപ്പടക്കി.
കുറച്ചു ദൂരം നടന്നപ്പോൾ വഴിവിളക്കുകൾ ഇല്ലാതായി. വല്ലപ്പോഴും ഓടുന്ന വാഹനങ്ങളുടെ വെളിച്ചം.

കുറെയധികം നായകൾ വഴിയിൽ. കുറച്ചെണ്ണം എന്നെ  കുറെ നേരം ഓടിച്ചു.

രാത്രി ഏറെയായപ്പോൾ ഭയം കൂടിവന്നു. എവിടെയെങ്കിലും കുറച്ചുനേരം ഇരുന്നാലോ എന്നാലോചിച്ചു . ഏതെങ്കിലും കടത്തിണ്ണയിൽ ഇരിക്കാമെന്നു കരുതി ഒരു ഇടവഴിയിലോട്ടു കയറി.

കുറച്ചു നടന്നപ്പോൾ കണ്ട  ഒറ്റപ്പെട്ട ഒരു കടയുടെ ചവിട്ടുപടിയിൽ ഇരുന്നു.

ഒന്നുറങ്ങിയപോയി, ഞെട്ടിയുണർന്നപ്പോൾ ഒരു നായ മുന്നിൽ നിൽക്കുന്നു, അവൻ്റെ  ഇടം ഞാൻ തട്ടിയെടുത്തതുകൊണ്ടാവാം അവനൊരു മുറുമുറുപ്പ്. അവനൊന്നു കുറച്ചു, ഞാൻ എഴുന്നേറ്റു ഓടി. ഭാഗ്യം, അവൻ പിന്നാലെ വന്നില്ല.

അപ്പോഴും ഞാൻ മെയിൻ റോഡിനു സമാന്തരമായുള്ള റോഡിൽ തന്നെ ആയിരുന്നു.

നേരം വെളുക്കാൻ ഇനിയും സമയമുണ്ട്, അടുത്ത് ഒരു സർക്കാർ വക പാർക്ക് ഉണ്ട്. അവിടെയിരുന്നു നേരം വെളുപ്പിക്കാം എന്നോർത്ത് നടത്തം തുടർന്നു .

ആഹാ, പാർക്കാണ് നല്ലയിടം, ഒന്നുകൂടി ഉറങ്ങാം. ഒരു മരത്തിന്റ്റെ നിഴലിൽ ഇരിക്കാം എന്നുകരുതി.

അപ്പോഴാണ് അവിടെ നിന്നും ഒരു സ്കേറ്റിംഗ് ബോർഡ് കണ്ടുകിട്ടി .. വെളിച്ചത്തിലേയ്ക്കു മാറിനിന്നും അതിനെ പരിശോധിച്ചു , കൊള്ളാം കുഴപ്പളൊന്നുമില്ല. എന്നാലിനി സമയം കളയണ്ട എന്നുകരുതി റോഡിലേക്കിറങ്ങി.
സാധനം ഉരുളുന്നുണ്ട്, ധൈര്യത്തിൽ അതിന്മേലെ കയറാൻ പരിശ്രമം നടത്തി.. ഒരു  കാൽ അതിൽ വെച്ച്, മറ്റേകാൽ കൊണ്ട് തള്ളി, കുറച്ചു നേരം ശ്രമപ്പെട്ടു മുന്നോട്ടു നീങ്ങി.

വലിയ വീട്ടിലെ കുട്ടികൾ പുതിയൊരെണ്ണം കിട്ടിയപ്പോൾ വലിച്ചെറിഞ്ഞതാവാം. അല്ലെങ്കിൽ ഏതെകിലും കുട്ടി മറന്നു പോയതാണോ? ഹേയ് , അതാവില്ല, ഇത് റോഡിൽ നിന്നും കിട്ടിയതാണല്ലോ. ഏതായാലും ഞാൻ അതെടുത്തു.
കമ്പനിയിൽ വെച്ച് വൈദുതി കൊണ്ട് പ്രവർത്തിക്കുന്ന സ്കേറ്റിംഗ് ഉപയോഗിച്ചിട്ടുണ്ട്. കമ്പനിയിൽ ചിലപ്പോൾ ഒരു മൂലയിൽ നിന്നും മറു വശത്തേക്ക് പെട്ടന്ന് ചെല്ലാൻ ഇത് ഉപയോഗപ്പെടുത്തുന്നു, അതവിടെ വന്നിട്ട് അധികകാലം ആയില്ല, ആറോഎഴോമാസം ..
സ്കേറ്റിംഗ് ബോർഡ് ഉപയോഗിച്ച് കുറെ ദൂരം പിന്നിട്ടു. ഇരുട്ടിന്റെ മറവിൽ വലിയൊരു കുഴി. കൈ ഇടിച്ചു വീണു.  വളരെ ബുദ്ദിമുട്ടി എഴുന്നേറ്റു. കൈകൾ അനക്കാൻ വയ്യ.സ്കേറ്റിംഗ് ബോർഡ് എങ്ങോട്ടോ തെറിച്ചു പോയി. കൈ മുട്ടിൽനിന്നും ചോരപൊടിയുന്നു. തലയിൽ ചുറ്റിയിരുന്ന മഫ്ലർ കൊണ്ട് പൊടിയും ചോരയും തുടച്ചു, മെല്ലെ നടക്കാൻ ശ്രമം നടത്തി.

കുറച്ചു നേരം അവിടെ തന്നെ ഇരുന്നു. ആ ഇരുട്ടിൽ സ്കേറ്റിംഗ് ബോർഡ് എവിടെ തപ്പിയെടുക്കാനാ!!

പുറത്തു തൂക്കിയിട്ടിരുന്ന ബാഗിൽ നിന്നും വെള്ളമെടുത്തു കൈകൾ തുടച്ചു.

ഓ, റോഡിൽ നിന്നും തെന്നി കുറച്ചു താഴേക്കാണ് വീണിരുന്നത് , റോഡിൽനിന്നും നാലഞ്ചടി താഴ്ചയുണ്ട്. ആരെ വിളിക്കാൻ !! ഈസമയത് ആര് വരാൻ. തികച്ചും വഴുക്കുന്ന റോഡരിക്.

കുറെ ശ്രമപ്പെട്ടു വലിഞ്ഞു റോഡിലേക്ക് കയറി, റോഡരികിൽ ഇരുന്നു.
ഇനി നേരം പുലർന്നിട്ടാകാം യാത്ര, ചിലപ്പോൾ എന്തെങ്കിലും വാഹനങ്ങൾ കിട്ടും. 
ഒരു പഴയ കെട്ടിടത്തിന്റെ അരികു ചേർന്നു ഇരുന്നു.

ഒരു സൈക്കിളിന്റെ ശബ്ദം കേട്ടാണ് ഉണർന്നത്. നേരം വെളുത്തിരുന്നു.പത്രങ്ങൾ ഇടുന്ന വാഹങ്ങൾ ഉണ്ടാകും എന്ന് കരുതി റോഡിലേക്കിറങ്ങി.

കൈയിലിരുന്ന അവസാന വെള്ളത്തുള്ളികൾകൊണ്ട് മുഖം കഴുകി കുറച്ചു തലയിലും തേച്ചു.

പല വാഹനങ്ങൾക്കുനേരെ കൈ കാണിച്ചു. ഒടുവിൽ ഒരു വാൻ നിർത്തി, എനിക്ക് പോകേണ്ടുന്ന ഇടം പറഞ്ഞാൽ കേറ്റില്ല , അതുകൊണ്ടു കുറച്ചു എച് എസ്സാർ ലേഔട്ട് എന്ന് പറഞ്ഞു. അങ്ങനെ അതിൽ കയറി.
അതിൽ രണ്ടുപേര് ഉണ്ടായിരുന്നു, അതോടിക്കുന്ന ആളും പിന്നെ ഒരു പയ്യനും. അവരോടു കുശലം പറഞ്ഞുകൊണ്ടിരുന്നു, ഇല്ലെങ്കിൽ ഞാൻ ഉറങ്ങിപോകും എന്നെനിക്കറിയാമായിരുന്നു

ഓ, അങ്ങനെ അവിടെ എത്തിയപ്പോൾ ഞാനിറങ്ങി.

അപ്പോൾ അവിടെ പോലീസ്‌കാർ ചോദ്യവുമായി , എവിടേക്കു, എവിടുന്നു എന്നൊക്കെ.

ഞാൻ പറഞ്ഞു എനിക്ക് ബാഗളൂർ എന്ന ഇടത്തേക്കാണ് എന്ന്. അപ്പോൾ അവർ ആശ്ചര്യപ്പെട്ടു , എങ്ങനെപോകും എന്നായി പിന്നത്തെ ചോദ്യം.

എന്തെകിലും വാഹനം കിട്ടും എന്ന് പറഞ്ഞു ഞാൻ തടി തപ്പാൻ നോക്കി.

ശരി എന്ന് പറഞ്ഞു അവരും.

ഇനിയുമുണ്ട് പത്തുമുപ്പതു കിലോമീറ്റര്. ഞാൻ അവിടെത്തന്നെ കിടന്നുപോകും എന്ന് തോന്നി.
വലതു കൈയുടെ വേദന കൂടിവന്നു. ജീപ്പിലൊന്നും തൂങ്ങി പോകാൻ പറ്റില്ല എന്ന് ഉറപ്പായി.

ഇനി ഒരു തിരിച്ചുപോക്ക് പറ്റില്ല. ഏതായാലും മുന്നോട്ടു തന്നെ. വീട്ടിൽ പോയാലും ഇനി എത്ര നാൾ വീട്ടിലിരിക്കണം എന്ന കാര്യത്തിൽ ഒരു ഊഹവും ഉണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും വീട്ടിലെത്തണം എന്നതായിരുന്നു എൻ്റെ ചിന്ത .

ഗ്രാമീണ പാതയിലൂടെ റോഡിലൂടെ പോയാൽ വല്ല ഇരുചക്ര വാഹനമോ ട്രാക്ടറോ കിട്ടാൻ സാധ്യതയുണ്ട് എന്ന് കരുതി പ്രധാന പാത വിട്ടു സമാന്തര പാതയിൽ കയറി നടത്തം തുടർന്നു .

വെയിൽ ഉദിച്ചപ്പോൾ കുറച്ചു സമാധാനമായി.

അപ്പോഴാണ് വയർ ആളി കത്താൻ തുടങ്ങിയത്. വരുന്നത് വരട്ടെ എന്ന് കരുതി ഒരു വീട്ടിൽ കയറി കുറച്ചു കുടിക്കാൻ വെള്ളം ചോദിച്ചു. ഒരു പ്രായമായ സ്ത്രീ വെളിയിൽ വന്നു ചോദിച്ചു "ഏന് ബേക്കൂ?"
 "സ്വൽപ നീര് ബേക്കൂ , കുടിയക്കെ"  ഞാൻ മടിച്ചു മടിച്ചു പറഞ്ഞു.
അവർ എന്നെ അവിടെ നിൽക്കാൻ പറഞ്ഞിട്ട് വീടിനുള്ളിലേക്ക് പോയി.
വേറെ ആരെയും അവിടെ കണ്ടില്ല. കുറെ കോഴികൾ വീടിനു മുന്നിൽ ഉണ്ടായിരുന്നു. വെളിയിൽ ഏതാനും കുപ്പായങ്ങൾ തൂക്കിയിട്ടുണ്ടായിരുന്നു. വേറെ ആളുകൾ അവിടെ താമസമുണ്ടെന്നു മനസിലായി.
എവിടെയോ കണ്ടു മറന്നത് പോലെ ഇവരുടെ മുഖം. ഒരു വല്ലാത്ത തിളക്കം ഞാൻ അവരുടെ മുഖത്ത് കണ്ടു. ഒരു പക്ഷെ എൻ്റെ നാട്ടിലൊക്കെ വന്നിട്ടുണ്ടാകും.
ആ സ്ത്രീ ഒരു പാത്രത്തിൽ കുറച്ചു ചോറും അതിൽ കുറെ തൈരും അച്ചാറും കൊണ്ടുതന്നു. എൻ്റെ കണ്ണ് നിറഞ്ഞു. അവർ അവിടെ ഇരുന്നു കഴിക്കാൻ പറഞ്ഞു.
പിന്നീട് ഒരു പാട്ട നിറയെ വെള്ളവും.
അവർ അവിടം അടിച്ചു വരൻ തുടങ്ങി. അപ്പോൾ അവർ ആരെയെക്കുറിച്ചു പറയുന്നുണ്ടായിരുന്നു.

 ഏതാനും മിനുട്ട് കഴിഞ്ഞപ്പോൾ മനസിലായി അവരുടെ ഭർത്താവിനെ കുറിച്ചാണ് പറയുന്നത്.

രാവിലെ പച്ചക്കറി കണ്ടത്തിലേക്കു പോയതാ, വരാൻ കുറച്ചു കൂടി സമയമെടുക്കും, ഈ ചോറ് അയാൾക്ക്‌ വേണ്ടി വെച്ചതാണ്. എന്നെ കണ്ടപ്പോൾ വിഷമം തോന്നി തന്നതാണ്. അവരുടെ മകൻ ധാർവാഡ്ഡ് എന്ന ഇടത്താണ് ഉള്ളത്. ഈ അവസ്ഥയിൽ മകന് വരാൻ പറ്റുമോ എന്ന വിഷമത്തിലാണ് അവർ.

അതുപോലൊരു ചോറും തൈരും ഞാൻ കഴിച്ചിട്ടേയില്ല എന്ന് തോന്നി.

അതിനിടയിൽ അവർ എൻ്റെ അടുത്തുവന്നിരുന്നു, എന്നെക്കുറിച്ചു ചോദിച്ചു. എനിക്ക് ബാഗളൂർ എന്ന ഇടത്തേക്കാണ് പോകേണ്ടതെന്നും അവിടെ അനിയത്തിയും അമ്മയും മാത്രമേ ഒള്ളൂ എന്നും പറഞ്ഞു.
അനിയത്തിക്ക് സുഖമില്ല , അവൾക്കു വേണ്ടി കുറച്ചു മരുന്നുകൾ ഈ ബാഗിൽ ഉണ്ടെന്നും ഞാൻ ധരിപ്പിച്ചു.

ബാഗളൂർ എന്ന് കേട്ടപ്പോൾ അവർക്കു അതിശയമായി. അവർക്കു അറിയാമത്രേ ബാഗളൂർ , അവരുടെ നാട് അവിടെയാണത്രെ.

പറഞ്ഞു വന്നപ്പോൾ മനസിലായി അവരുടെ നാട് എൻ്റെ വീട്ടിനു അടുത്താണ്.

അവർക്കു എന്തോ കൂടുതൽ സന്തോഷം വന്നതുപോലെ എനിക്ക് തോന്നി.

എൻ്റെ കൈ കണ്ടപ്പോൾ അവർ അതിനെ കുറിച്ചായി.

അവർ പെട്ടന്ന് പറമ്പിലേക്ക് ഇറങ്ങി എന്തോ ഇല പറിച്ചു , ഇടിച്ചു ഒരു തുണികൊണ്ടു എൻ്റെ കൈയിൽ കെട്ടിത്തന്നു. 

എനിക്ക് എൻ്റെ അമ്മയുടെ കൂടെ ഉള്ളതുപോലെ തോന്നി. അവർ കാണാതെ ഞാൻ കണ്ണീരൊപ്പി.

അവർ എൻ്റെ അമ്മയുടെ പേര് ചോദിച്ചു, യശോദാ എന്ന് ഞാനും.
അച്ഛൻ രംഗസ്വാമി , അതും കേട്ടപ്പോൾ അവർക്കു വീണ്ടും അതിശയം.

അവർക്കറിയാം എന്ന രീതിയിൽ അവർ തലകുലുക്കി ചിരിച്ചു.
വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞു സോംപുരയിലുള്ള കാവേരിയമ്മയെ അറിയോ എന്ന്. ഞാൻ തലകുലുക്കി.

അവർ എന്നെ അവിടെത്തന്നെ ഇരിക്കാൻ പറഞ്ഞിട്ട് മുറ്റത്തേക്കിറങ്ങി അല്പം കഴിഞ്ഞു തിരിച്ചു വന്നു , പിന്നാലെ ഒരു ബൈക്കുമായി ചെറുപ്പക്കാരൻ.

എനിക്കൊന്നും മനസിലായില്ല. അവർ ആ ചെറുപ്പക്കാരനോട് പറഞ്ഞു, എന്നെ കുറച്ചു ദൂരം കൊണ്ടുവിടാൻ.
എനിക്കപ്പോൾ കരച്ചിൽ അടക്കാനായില്ല.
എനിക്കാഅമ്മയെ ഒന്ന് കെട്ടിപ്പിടിക്കാൻ തോന്നി. അവർ എൻ്റെ കവിളിൽതൊട്ടു , പോയിവാ എന്ന എന്ന് പറയുംപോലെ തലകുലുക്കി അകത്തേക്ക് കയറിപ്പോയി.

ഞാൻ അയാളുടെ പുറകെകൂടി, ബൈക്കിൽ കയറി യാത്ര തുടർന്നു .

യാത്രയിൽ അയാൾ ഒന്നും മിണ്ടിയില്ല, എനിക്കാണെങ്കിൽ മിണ്ടാനും തോന്നിയില്ല.

കൈ വേദന ഗണ്യമായി കുറഞ്ഞു, ഇപ്പോൾ കൈ  നല്ലപോലെ  ചലിപ്പിക്കാം. മുറിവിൽ കെട്ടിയതുണി നല്ലപോലെ കറുത്തു പോയി.

ബൈക്കിൽ ഇരുന്നു എനിക്ക് ഉറക്കം വന്നു. ഇന്നലെ ഉറങ്ങാത്തതുകൊണ്ടു മാത്രമല്ല, ഇപ്പോൾ നല്ലപോലെ ഭക്ഷണം കഴിച്ചതുകൊണ്ടും ആയിരിക്കും.

ഇനി ഒന്നുകൂടി വീഴാൻ പാടില്ല എന്നുറച്ചു  ഞാനിരുന്നു.

മുക്കാൽമണിക്കൂറോളം ബൈക്ക് ഓടി , അയാൾ ഒരു പ്രധാന പതക്കരികിൽ നിറുത്തി പറഞ്ഞു, ഇവിടം വരയെ അയാൾ ഒള്ളു എന്നും, അവിടുന്ന് ഇടത്തോട്ടാണ് അയാൾക്ക്‌ പോകേണ്ടത് എന്നും പറഞ്ഞു.നമ്മൾ അന്യോന്യം ഫോൺ നമ്പറുകൾ കൈമാറി. അപ്പോഴാണ് ഞാനയാളുടെ പേര് ചോദിച്ചത്, രമേശ് എന്നാണ് പേര് പറഞ്ഞത്.

ശോഷിച്ചുപോയ ഊർജം തിരിച്ചുവന്നതുപോലെ തോന്നി.
വെയിലിന് ചൂട് കൂടിത്തുടങ്ങി.
അമ്മയോട് സംസാരിക്കാൻ ഫോൺ വിളിച്ചപ്പോൾ അനിയത്തിയാണ് ഫോൺ എടുത്തത്.
അവൾ അപ്പോൾ ആശുപത്രിയിലോട്ടു പോകാൻ ഒരുങ്ങുകയായിരുന്നു. ഒരുക്കം എന്ന് പറഞ്ഞാണ് കൊണ്ടുപോകേണ്ടുന്ന കടലാസുകൾ എടുത്തു വെക്കണം, അത്യാവശ്യം വേണ്ടുന്ന മരുന്നുകൾ, വെള്ളം, കുറച്ചു കഴിക്കാനും. ഡയാലിസിസ് തുടങ്ങിയാൽ കുറച്ചു മണിക്കൂറുകൾ ഹോസ്പിറ്റലിൽ തന്നെ വേണമല്ലോ.

'അമ്മയോട് ഞാൻ വരുന്നകാര്യം പറഞ്ഞു, ഇന്നലത്തെ കാര്യമൊന്നും പറഞ്ഞില്ല. പക്ഷെ കാവേരിയമ്മയെ കണ്ടകാര്യം പറഞ്ഞു, 'അമ്മ അതെല്ലാം കേട്ടു , ഒന്നും പറഞ്ഞില്ല.

ഒരു ഊഹത്തിൽ ഉച്ചയോടെ എത്തുമെന്ന് പറഞ്ഞു, നേരത്തെ ഇതുവാണെങ്കിൽ ഹോസ്പിറ്റലിലോട്ടു വരാമെന്നും പറഞ്ഞു.

അങ്ങനെ നടക്കുമ്പോൾ കരിമ്പിൻ തണ്ടുകൾ കൊണ്ടുപോകുന്ന ട്രാക്ടർ കിട്ടി.

അവിടെ  സ്വകാര്യ വാഹനങ്ങൾ നിരത്തിലുണ്ടായിരുന്നു. ഒറ്റപ്പെട്ട കടകളെല്ലാം തുറന്നിട്ടുമുണ്ടായിരുന്നു.

ബാഗളൂർ  ഇത്തിയപ്പോഴുക്കും ഉച്ചയായി. അമ്മയവീണ്ടും ഫോണിൽ വിളിച്ചപ്പോൾ മനസിലായി അവർ ആശുപത്രിയിൽ നിന്നും ഇറങ്ങിയിട്ടില്ല എന്നകാര്യം. അങ്ങനെ ആശുപത്രിയിലോട്ടു പോകവേ പോലീസ് പിടിച്ചു.
ആശുപത്രി പോന്നകാര്യം പറഞ്ഞപ്പോൾ അവർ വിശ്വസിച്ചില്ല, കാരണം എന്റെ കൈയിൽ ആശുപത്രി ശീട്ട് ഇല്ലാലോ. എന്തോ എൻ്റെ ദൈന്യാവസ്ഥ കണ്ടതുകൊണ്ടാവാം എന്നെ അവർ ലാത്തി കൊണ്ട് അടിച്ചില്ല.
ഞാൻ അമ്മയെ ഫോണിൽ വിളിച്ചു ഇൻസ്പെക്ടർക്കു ഫോൺ കൊടുത്തു, അമ്മ അവരെ പറഞ്ഞു മനസിലാക്കി.

ഇൻസ്‌പെക്ടർ ഒരു പോലീസുകാരനെ വിളിച്ചു എന്നെ ആശുപത്രി കൊണ്ടുവിടാൻ നിർദ്ദേശം കൊടുത്തു, അത് എന്നെ കൊണ്ടുവിടാനാണോ അഥവാ പരീക്ഷിക്കാനാണോ എന്നറിയില്ല. ഏതായാലും കാര്യം ഒരു തീർപ്പായി.

ആ പോലീസ്‌കാരൻ എൻ്റെ കൂടെ ഡയാലിസിസ് ചെയ്യുന്ന ഇടം വരെ കൊണ്ടെത്തിച്ചു, അമ്മയെക്കണ്ടു തീർച്ചാവര്ത്തിയാണ് പോയത്. ആ നല്ല പോലീസ് കാരനും അയാളുടെ മേലധികാരിക്കും വളരെ നന്ദി പറഞ്ഞു. "ഇതു  താൻടാ"  പോലീസ് എന്ന് ഞാൻ മനസ്സിൽ  കരുതി.

ഡയാലിസിസ് സെന്ററിന് മുന്നിലുള്ള മരബെഞ്ചിൽ കാലുകൾ നിവർത്തി ഞാനിരുന്നു. അമ്മയും അടുത്തുവന്നിരുന്നു. എനിക്ക് കാണാമായിരുന്നു എന്തോ ഒരു ആശ്വാസം അമ്മയുടെ മുഖത്ത്.
അമ്മ പറഞ്ഞു ഇനി കുറച്ചു നേരം കൂടി ആയാൽ അനിയത്തിയേയും കൂട്ടി വീട്ടിലേക്കു പോകാമെന്നു.

എനിക്കൊരടി പോലും നടക്കാൻ വയ്യാത്ത അവസ്ഥ. കാൽ മുട്ടുകൾ മുറിഞ്ഞുപോകുമെന്നപോലെ വേദന.  ചെരുപ്പുകൾ പൊട്ടിപൊളിഞ്ഞിരിക്കുന്നു .  കൈ വേദന വളരെ കുറഞ്ഞിരുന്നു.


അമ്മ എൻ്റെ മുഖത്തേക്ക് നോക്കുണ്ടായിരുന്നു. ഞാൻ അതത്ര കാര്യമായി എടുത്തില്ല. കുറച്ചു കഴിഞ്ഞപ്പോൾ അമ്മയുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ വലിയൊരു ശബ്ദത്തോടെ വീണു. അല്ല അതിൻ്റെ വീഴ്ചക്ക് വല്യ ശബ്ദം ഉണ്ടായിരുന്നു. അമ്മ എൻ്റെ കൈ പിടിച്ചു എഴുന്നേറ്റു നടന്നു , ഞാനും കൂടെ. ആശുപത്രിയുടെ ഒരു മൂലയിൽ എത്തിയപ്പോൾ അമ്മ എൻ്റെ കൈ മുറുകെ പിടിച്ചു, അപ്പോൾ എൻ്റെ കൈയിൽ വീണ കണ്ണുനീരിനു വല്ലാത്ത ചൂടും ഉണ്ടായിരുന്നു.

അമ്മ വളരെ പതിയശബ്ദത്തിൽ പറഞ്ഞു - വളരെ പണ്ട് , ഏതാണ്ട് ഇരുപത്തഞ്ചു വര്ഷം മുമ്പ് ഒരു പെണ്ണും ചെറുക്കനും സ്നേഹത്തിലായി, കല്യാണം കഴിക്കാൻ വീട്ടുകാർ സമ്മതിച്ചില്ല. ഗർഭിണിയായ അവൾ എൻ്റെ വീട്ടിൽ താമസിച്ചു, അന്ന് ഞാനും എൻ്റെ ചേട്ടനും അമ്മയും അച്ഛനും താമസിച്ച വീട്ടിലാണ് നമ്മൾ ഇപ്പോഴും താമസിക്കുന്നത്. അവൾ പ്രസവിച്ചു, ഒരാണ്കുഞ്ഞു. ആ കുഞ്ഞിനെ എനിക്ക് തന്നിട്ട് അവൾ അവളെ വേറെ  കല്യാണം കഴിച്ചു താമസം മാറിപോയി.. അവളാണ് ആ കാവേരി .

അപ്പോഴേക്കും ആശുപത്രിയുടെ അങ്ങേഅറ്റത്തുനിന്നും അനിയത്തി "അണ്ണാ, ഇപ്പോൾ വന്നു"


Legal Disclaimer :
All rights reserved. No part of this publication may be reproduced, distributed, or transmitted in any form or by any means, including photocopying, recording, or other electronic or mechanical methods, without the prior written permission of the publisher.   All legal matters under Bangalore Jurisdiction. 
 ------------------------------       ------------------      ---------------------
ദളം ഓൺലൈൻ മാഗ്സസീനിൽ വന്നപ്പോൾ : (ദളം , വളരെ നന്ദിയുണ്ട് ) 















Comments

Post a Comment

Popular posts from this blog

Karutha vavu - Amavasi- Poem

കറുത്ത വാവ്: കവിത എഴുതിയത് : പ്രേംരാജ് കെ കെ , ബാംഗ്ലൂർ -------------------------------------------------------------------------- ഈ ദിവസം മാത്രമോ നീ എന്നെ പിന്നെ എന്റെ കൂടെ ഉള്ളവരെയും ഓർമ്മിക്കുന്നത് , കഷ്ടം അല്ലെ !! വേണ്ട , ഓർക്കരുത് ഞങ്ങളെ ഈ ഞങ്ങളെ ഓർത്തോ അവിടെ ജീവിക്കുമ്പോൾ , എവിടെയോ വിട്ടിട്ടു പോയ നിങ്ങൾ ഓർത്തുവോ നമുക്കിവിടെ സുഖമായി ഇരിക്കുമെന്ന് ഈ ദിവസം ഞങ്ങളെ ഓർത്തു ഒന്നും ചെയ്യരുത് , നിങ്ങൾ സുഖമായിരിക്കുക കാത്തിരിക്കുന്നു നിങ്ങൾക്കു വേണ്ടി വരിക വരിക നിങ്ങൾക്കു സ്വാഗതം .

അന്തേവാസി (ഭാഗം 1 ) - Anthevasi Part 1 (Inmate) - Short story

 അന്തേവാസി (ഭാഗം 1 ): ചെറുകഥ എഴുതിയത് : പ്രേംരാജ് കെ കെ ------------------------------   -------------------- രണ്ടും ഒരേദിവസം, ഭാര്യ മരിച്ചതും ഞാൻ ജോലിയിൽനിന്നും വിരമിക്കുന്നതും ഒരേദിവസം.ഓഫീസിലെ ആർക്കും അറിയില്ല എന്ന് എൻ്റെ ഭാര്യ മരിച്ച ദിവസമാണെന്ന്, ആരോടും പറഞ്ഞിട്ടില്ല. ഒന്നാലോചിച്ചാൽ ഇന്ന് ഞാനും മരിച്ചു എന്ന് പറയാം. നാളെ ഞാൻ ഞാൻ അല്ലാതാകുന്നു. ഈ ഓഫീസിൽ ഇല്ല, ഈ കസേരയില്ല, ഈ ഉച്ചയൂണ് പാത്രം ഇല്ല. ഞാൻ വരുന്ന വഴിതന്നെ ആരുടെയൊക്കെ ആകും എന്ന തോന്നൽ. സഹ (ഇന്നത്തെ) പ്രവർത്തകർ എല്ലാവരും പറഞ്ഞു , വല്ലപ്പോഴും വരണമെന്നും, അല്ലെങ്കിൽ അവർ വീട്ടിലേക്കു വരാമെന്നൊക്കെ. ആർക്കറിയാം. അതാണ് കാര്യം, നാളത്തെ കാര്യം ആർക്കറിയാം. ഇനി എൻ്റെ ഈ ഇരുചക്രവാഹനത്തിനു എപ്പോഴാണോ ഓട്ടം കിട്ടുക എന്നുപോലും അറിയില്ല. എല്ലാ, ഞാൻ ഇവനെ വിടില്ല. കൂടെ വേണം, ഇവൻ എന്നെപോലെയുള്ള, നല്ല ആരോഗ്യവാനാണ്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ട്. വിരമിക്കൽ പ്രസംഗത്തിനിടയിൽ ശബ്ദം ഒന്ന് ഇടറിയോ, ഹേയ് ഇല്ല. അങ്ങനെ ഒരു സോഫ്റ്റ് കോർണർ എനിക്ക് ഇല്ല എന്ന് വേണം പറയാൻ. ഈ പത്തുമുപ്പത്തഞ്ചു വർഷത്തെ സർവീസിനിടയിൽ അഞ്ചുപത്തു സ്ഥലങ്ങളിൽ...

Prathividhi (പ്രതിവിധി) - Remedy - Poem

പ്രതിവിധി : കവിത എഴുതിയത് : പ്രേംരാജ് കെ കെ , ബാംഗ്ലൂർ -------------------------------------------------------------------------- എൻ വിധി ഈ വിധമാണെങ്കിൽ എന്തിനി ഈ പ്രതിവിധി , വിധി മാറുമോ ഈ പ്രതിവിധിയിൽ , മാറി ല്ലൊരിക്കലും ഇനി വേണ്ട ഈ പ്രതിവിധി , നിൻ ജാതകം തിരുത്തിക്കുറിക്കുമോ അവർ ? മാറുക നിങ്ങളാദ്യം , നിങ്ങൾ ക്കു വേണ്ടി പ്രവാചകന്മാരെ പറയു നിങ്ങൾ മാറ്റുമോ ചട്ടങ്ങളും പ്രതിവിധികളും നാമുണ്ടാക്കിയത് നിൻ പിൻഗാമികൾ കാണിക്കുന്നു ഓരോന്ന് ആടും , മാടുമെല്ലാം മണ്ണോട് ചേരുന്നു നിനക്കായ് , നീയെവിടെ ഇതു കാണാനായ് കൺമുഴി തുറക്കുക , ഉണ്ടെങ്കിൽ കാതും ബുദ്ധിയില്ലാത്ത നിങ്ങളും ബോധവില്ലാത്ത ഞങ്ങളും വാഴട്ടെ ഇവിടം കുറച്ചു കാലം കുത്തിയും കുത്തിനു പിടിച്ചും . Legal Disclaimer : All rights reserved. No part of this publication may be reproduced, distributed, or transmitted in any form or by any means, including photocopying, recording, or other electronic or mechanical methods, without the prior written permission of the p...