Skip to main content

Coronaparvam (കൊറോണപർവം) - Poem



കവിത :  കൊറോണപർവ്വം
എഴുതിയത് : പ്രേംരാജ്കെ കെ , ബാംഗ്ലൂർ
-----------------------------------------------------------------------------

ആരോട് പൊരുതുന്നു മനുഷ്യാ നീ
അന്ത്യയാമങ്ങളിൽ .
നീ അറിയ്യുന്നു വോ മരണഗന്ധവും
തീച്ചൂളതൻ  ചൂടും വിയപ്പും.

അഹങ്കാര പന്തലിൽ വീഴും ആലിപ്പഴം
ചുടുനീരായി ഒഴുകുന്നു നിലയ്കാതെ
മെലിഞ്ഞും വളർന്നും തളിർത്തും
തളർന്നും ഒരരുവിപോലെ കളിച്ചും ചിരിച്ചും.

ഇന്ന് നീ കൂട്ടും കണക്കുകൾ ചികയാൻ
ആരുമേ വരില്ല, താളുകൾ നീതന്നെ
ചീന്തുവാൻ നിനക്കാവതുണ്ടോ
താളുകൾ കൂടിയാൽ അക്കങ്ങൾ കൂടും

വിയർപിൻ ചാലിന് നരികിലിരുന്നു
അക്കങ്ങൾ കൂട്ടാനും കുറയ്ക്കാനും
പലരും വരും , നീ കാണാതെ പോകരുത്
പൊൻ മനസിൻ തുടിപ്പുകൾ.

മാരിയും മരണവും എന്നും കൂട്ടുകാർ
ആടി തിമിർക്കുവാൻ അവർക്കേറെയിഷ്ടം
നമുക്കാച്ചുഴിയിൽ   നിശ്വാസം നിലയ്ക്കും
കണ്ണുകൾ  തള്ളും കൈകാൽ വിറയ്ക്കും

അറിയുന്നു നിന്നെയെൻ പ്രഥമ  ശ്വാസംമുതൽ
എങ്കിലും നീ എൻ കൂട്ടുകാരനല്ല
മരണമേ നിൻകൂടെ മത്സരമോ, അതിനു
ഞാനില്ല എൻ കൂട്ടരാറുമില്ല

നീ വരിക വരിക വേഷ പ്രച്ഛന്നനായി
മരുന്നായി മന്ത്രമായി, കാറ്റായി' മഴയായി
നല്ലൊരു നാളെക്കായി നാമുണ്ട്ഇവിടെ
മനസിലൊരു പൊൻ വേളയും പേറി.  



Legal Disclaimer :
All rights reserved. No part of this publication may be reproduced, distributed, or transmitted in any form or by any means, including photocopying, recording, or other electronic or mechanical methods, without the prior written permission of the publisher.   All legal matters under Bangalore Jurisdiction. 

Comments

Post a Comment

Popular posts from this blog

Karutha vavu - Amavasi- Poem

കറുത്ത വാവ്: കവിത എഴുതിയത് : പ്രേംരാജ് കെ കെ , ബാംഗ്ലൂർ -------------------------------------------------------------------------- ഈ ദിവസം മാത്രമോ നീ എന്നെ പിന്നെ എന്റെ കൂടെ ഉള്ളവരെയും ഓർമ്മിക്കുന്നത് , കഷ്ടം അല്ലെ !! വേണ്ട , ഓർക്കരുത് ഞങ്ങളെ ഈ ഞങ്ങളെ ഓർത്തോ അവിടെ ജീവിക്കുമ്പോൾ , എവിടെയോ വിട്ടിട്ടു പോയ നിങ്ങൾ ഓർത്തുവോ നമുക്കിവിടെ സുഖമായി ഇരിക്കുമെന്ന് ഈ ദിവസം ഞങ്ങളെ ഓർത്തു ഒന്നും ചെയ്യരുത് , നിങ്ങൾ സുഖമായിരിക്കുക കാത്തിരിക്കുന്നു നിങ്ങൾക്കു വേണ്ടി വരിക വരിക നിങ്ങൾക്കു സ്വാഗതം .

അന്തേവാസി (ഭാഗം 1 ) - Anthevasi Part 1 (Inmate) - Short story

 അന്തേവാസി (ഭാഗം 1 ): ചെറുകഥ എഴുതിയത് : പ്രേംരാജ് കെ കെ ------------------------------   -------------------- രണ്ടും ഒരേദിവസം, ഭാര്യ മരിച്ചതും ഞാൻ ജോലിയിൽനിന്നും വിരമിക്കുന്നതും ഒരേദിവസം.ഓഫീസിലെ ആർക്കും അറിയില്ല എന്ന് എൻ്റെ ഭാര്യ മരിച്ച ദിവസമാണെന്ന്, ആരോടും പറഞ്ഞിട്ടില്ല. ഒന്നാലോചിച്ചാൽ ഇന്ന് ഞാനും മരിച്ചു എന്ന് പറയാം. നാളെ ഞാൻ ഞാൻ അല്ലാതാകുന്നു. ഈ ഓഫീസിൽ ഇല്ല, ഈ കസേരയില്ല, ഈ ഉച്ചയൂണ് പാത്രം ഇല്ല. ഞാൻ വരുന്ന വഴിതന്നെ ആരുടെയൊക്കെ ആകും എന്ന തോന്നൽ. സഹ (ഇന്നത്തെ) പ്രവർത്തകർ എല്ലാവരും പറഞ്ഞു , വല്ലപ്പോഴും വരണമെന്നും, അല്ലെങ്കിൽ അവർ വീട്ടിലേക്കു വരാമെന്നൊക്കെ. ആർക്കറിയാം. അതാണ് കാര്യം, നാളത്തെ കാര്യം ആർക്കറിയാം. ഇനി എൻ്റെ ഈ ഇരുചക്രവാഹനത്തിനു എപ്പോഴാണോ ഓട്ടം കിട്ടുക എന്നുപോലും അറിയില്ല. എല്ലാ, ഞാൻ ഇവനെ വിടില്ല. കൂടെ വേണം, ഇവൻ എന്നെപോലെയുള്ള, നല്ല ആരോഗ്യവാനാണ്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ട്. വിരമിക്കൽ പ്രസംഗത്തിനിടയിൽ ശബ്ദം ഒന്ന് ഇടറിയോ, ഹേയ് ഇല്ല. അങ്ങനെ ഒരു സോഫ്റ്റ് കോർണർ എനിക്ക് ഇല്ല എന്ന് വേണം പറയാൻ. ഈ പത്തുമുപ്പത്തഞ്ചു വർഷത്തെ സർവീസിനിടയിൽ അഞ്ചുപത്തു സ്ഥലങ്ങളിൽ...

Prathividhi (പ്രതിവിധി) - Remedy - Poem

പ്രതിവിധി : കവിത എഴുതിയത് : പ്രേംരാജ് കെ കെ , ബാംഗ്ലൂർ -------------------------------------------------------------------------- എൻ വിധി ഈ വിധമാണെങ്കിൽ എന്തിനി ഈ പ്രതിവിധി , വിധി മാറുമോ ഈ പ്രതിവിധിയിൽ , മാറി ല്ലൊരിക്കലും ഇനി വേണ്ട ഈ പ്രതിവിധി , നിൻ ജാതകം തിരുത്തിക്കുറിക്കുമോ അവർ ? മാറുക നിങ്ങളാദ്യം , നിങ്ങൾ ക്കു വേണ്ടി പ്രവാചകന്മാരെ പറയു നിങ്ങൾ മാറ്റുമോ ചട്ടങ്ങളും പ്രതിവിധികളും നാമുണ്ടാക്കിയത് നിൻ പിൻഗാമികൾ കാണിക്കുന്നു ഓരോന്ന് ആടും , മാടുമെല്ലാം മണ്ണോട് ചേരുന്നു നിനക്കായ് , നീയെവിടെ ഇതു കാണാനായ് കൺമുഴി തുറക്കുക , ഉണ്ടെങ്കിൽ കാതും ബുദ്ധിയില്ലാത്ത നിങ്ങളും ബോധവില്ലാത്ത ഞങ്ങളും വാഴട്ടെ ഇവിടം കുറച്ചു കാലം കുത്തിയും കുത്തിനു പിടിച്ചും . Legal Disclaimer : All rights reserved. No part of this publication may be reproduced, distributed, or transmitted in any form or by any means, including photocopying, recording, or other electronic or mechanical methods, without the prior written permission of the p...