ഗൃഹപ്രവേശം മിനിക്കഥ : എഴുതിയത് : പ്രേംരാജ് കെ കെ -------------------------- ----------------------------- ഗൃഹ പ്രവേശത്തിന് ഓഫീസിലെ എല്ലാവരും വന്നിരുന്നു. വാടക വീടാണ്. എന്നാലും കുറച്ചു കാലത്തേക്ക് ഇതാണല്ലോ കൂടും കൊട്ടാരവും എല്ലാം. ഒറ്റനില , ഒരു കാർ പാർക്ക് ചെയ്യാനുള്ള ഇടം ഉണ്ട്. പഴയ മൂന്നാം നിലയിലെ വീട് വിട്ടു ഇവിടെ വന്നത് നന്നായി, ദൂരക്കൂടുതൽ ഉണ്ടെങ്കിലും ഇവിടം ശാന്തമാണ്. പട്ടണത്തിൽ നിന്നും അല്പം മാറി ആണെങ്കിലും സൌകര്യമുണ്ടല്ലോ . എല്ലാവരും പറഞ്ഞു ഓൾ ദി ബെസ്റ്റ് .. താര ജോസ് പറഞ്ഞു “എവിടെ ആകട്ടെ ആദ്യത്തെ കുട്ടി പിറക്കുന്നത്” എല്ലാവരും കൈ അടിച്ചു. സുഖ ജിവിതം.. ഒരു പട്ടിക്കുട്ടിയെ വാങ്ങി. മുറ്റം നിറയെ പൂച്ചെടികൾ വെച്ചു. ഒരു മൂലയിൽ ഒരു മുരിങ്ങയും കറിവേപ്പിലയും വെച്ചു … ഭാര്യക്ക് റോസ് ഇഷ്ടമാ , കുറെ റോസയൂം വെച്ചു കാർ ഇല്ലാത്തതു കൊണ്ട് നന്നായി .. അവിടെയും പൂചെടികൾ വെച്ചു കുഴൽ കിണർ ഉള്ളതുകൊണ്ട് വെള്ളപ്രശ്നമില്ല . ചെടികളെല്ലാം പൂക്കാറായി .. ചിലതൊക്കെ പൂത്തുതുടങ്ങി .. മാസം 6 കഴിഞ്ഞു എവിടെ വന്നിട്ട്. ഒരു ദിവ...